Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റൽ വോട്ട് അപേക്ഷകൾ 17 വരെ

06 March 2021 10:02 PM

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസിറ്റീവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗരായ വോട്ടർമാർ എന്നിവർക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള 16 വകുപ്പുകളിലെ ജീവനക്കാർക്കുമാണു പോസ്റ്റൽ വോട്ട് അനുവദിക്കുന്നത്. ഇതിൽ അവശ്യ സർവീസ് വിഭാഗത്തിൽപ്പെടാത്ത മറ്റു മൂന്നു വിഭാഗക്കാരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ബൂത്ത് ലെവൽ ഓഫിസർമാർ മുഖേന വീടുകളിൽ നേരിട്ട് എത്തിക്കും.
\n
\nപോസ്റ്റൽ വോട്ടിന് ആഗ്രഹിക്കുന്ന മുഴുവൻ പേരും 12ഡി ഫോമിൽ മാർച്ച് 17നു മുൻപ് അപേക്ഷ നൽകിയിരിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസിറ്റീവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗരായ വോട്ടർമാർ എന്നിവർ ബൂത്ത് ലെവൽ ഓഫിസർമാരിൽനിന്നു ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അദ്ദേഹത്തിന്റെ പക്കൽ തന്നെ തിരികെ ഏൽപ്പിക്കണം. ഇതിനു കൈപ്പറ്റ് രസീത് അപേക്ഷകനു നൽകും. കോവിഡ് പോസിറ്റിവായും ക്വാറന്റൈനിലും കഴിയുന്നവരും വികലാംഗരായ വോട്ടർമാരും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രംകൂടി അപേക്ഷയ്‌ക്കൊപ്പം നൽകണം. 80 വയസിനു മുകളിലുള്ളവർക്ക് സാക്ഷ്യപത്രം വേണ്ട.
\n
\nപോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ബൂത്ത് ലെവൽ ഓഫിസർമാർ അതതു മണ്ഡലങ്ങളിലേക്കു പ്രത്യേകം നിയോഗിച്ചിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറും. അവർ അപേക്ഷ പരിശോധിച്ച് അർഹരായ വോട്ടർമാർക്ക് പോളിങ് ഉദ്യോഗസ്ഥർ മുഖാന്തരം വോട്ടറുടെ വീട്ടിൽ ബാലറ്റ് പേപ്പറും അനുബന്ധ സാമഗ്രികളും എത്തിക്കും. വോട്ടറുടെ വീട്, സന്ദർശിക്കുന്ന തീയതി, സമയം എന്നിവ വോട്ടർമാരെയും ബന്ധപ്പെട്ട സ്ഥാനാർഥികളേയും സ്ഥാനാർഥികളുടെ ഏജന്റുമാരെയും മുൻകൂട്ടി അറിയിക്കും. പോസ്റ്റൽ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കുന്നതിന് സ്ഥാനാർഥിക്ക് ബൂത്ത് ലെവൽ ഏജന്റിനെ നിയോഗിക്കാമെന്നും കളക്ടർ പറഞ്ഞു.
\n
\nരണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു വിഡിയോഗ്രാഫർ എന്നിവരടങ്ങുന്നതാകും പോസ്റ്റൽ വോട്ടിങ്ങിനുള്ള ടീം. ഇവർ സമ്മതിദായകന്റെ വീട്ടിലെത്തി തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പർ, കവറുകൾ, പേന, പശ എന്നിവ കൈമാറും. സമ്മതിദായകൻ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കവറിനുള്ളിലാക്കി ഒട്ടിച്ച ശേഷം അപ്പോൾത്തന്നെ അതു പോളിങ് ടീമിനെ തിരികെ ഏൽപ്പിക്കണം. മുഴുവൻ പ്രക്രിയയും വിഡിയോയിൽ ചിത്രീകരിക്കും. എന്നാൽ പോളിങ് ടീമിനെയും സ്ഥാനാർഥികളുടെ ഏജന്റിനെയും വോട്ടറുടെ വീടിനുള്ളിൽ പ്രവേശിക്കാനോ വോട്ട് രേഖപ്പെടുത്തുന്നതു ചിത്രീകരിക്കാനോ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.
\n
\nവോട്ടറിൽനിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പറുകൾ അടങ്ങുന്ന ഒട്ടിച്ച കവർ പോളിങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറുകയും റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ ഇതിനായി പ്രത്യേകം സജ്ജീകരിക്കുന്ന സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയും ചെയ്യും. ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ ജില്ലാ കളക്ടറെ അറിയിക്കുകയും ജില്ലാ കളക്ടർ ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറുകയും ചെയ്യും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration