ട്രെയിനില്‍ കയറി വിദ്യാര്‍ഥികള്‍ക്കുനേരെ അശ്ലീല പ്രദര്‍ശനം; തിരുവനന്തപുരം സ്വദേശി പിടിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിട്ടാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. ആദ്യ റാലി ഈ മാസം മുപ്പതിന് നടക്കും. വിവിധ തീയതികളിലായി നോര്‍വാധി റാലികള്‍ ആണ് സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരും മോദിക്കൊപ്പം വിവിധ റാലികളില്‍ പങ്കെടുക്കും. സംസഥാനത്ത് നാല് റാലികള്‍ സംഘടിപ്പിക്കാന്‍ ആണ് ബിജെപി ഒരുങ്ങുന്നത്. മോദി സുപ്രധാന മണ്ഡലങ്ങളിലാണ് റാലി നടത്തുക. എന്നാല്‍ അത് എവിടെയൊക്കെയാണെന്നും എന്നൊക്കെയാണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം അറിയിക്കും.
നാല് റാലികള്‍ മാര്‍ച്ച് 30നും ഏപ്രില്‍ 2നുമൈദയില് ആകും നടക്കുക. അമിത് ഷാ മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തീയതികളിലും, ജെപി നദ്ദ മാര്‍ച്ച് 27, 31 തീയതികളിലും കേരളത്തില്‍ എത്തും. മാര്‍ച്ച് 28ന് രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി എന്നിവരും, മാര്‍ച്ച് 27ന് യോഗി ആദിത്യനാഥും കേരളത്തില്‍ എത്തും. ഖുശ്ബു സുന്ദറും റാലിയില്‍ പങ്കെടുക്കും.