വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ഏപ്രില്‍ ആറിന് നടക്കുന്ന കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കും.\'സാമൂഹ്യനീതിക്ക് വെല്‍ഫെയറിനൊപ്പം\' എന്ന മുദ്രാവാക്യത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനെ നേരിടുക. എല്‍.ഡി.എഫ് - യു.ഡി.എഫ് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഇന്നും സാമൂഹ്യ നീതി നിലനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ടാക്കാനായിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘ്പരിവാറിനും സി.പി.എമ്മിനുമിടയില്‍ പാലമായി വര്‍ത്തിക്കുന്ന ആത്മീയ വ്യാപാരികള്‍ക്ക് തലസ്ഥാന നഗരിയില്‍ ഭൂമി ദാനം ചെയ്യുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് അട്ടിമറിക്കുകയും പാലത്തായിയിലെ സ്ത്രീപീഢകനായ സംഘ്പരിവാര്‍ നേതാവിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്തതും ഇക്കാലത്താണ്. ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമൂഹ്യ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാന്‍ കേരളത്തിലെ പ്രതിപക്ഷത്തിനായിട്ടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
\"കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണം ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍ പറത്തി രാജ്യത്തെ സവര്‍ണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാജ്യം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലും വംശീയ വിദ്വേഷം പരത്തി അധികാരത്തിലേറാനുള്ള നീക്കങ്ങളാണ് സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്നത്.\" - അവര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച നടത്തി. തൃക്കരിപ്പൂര്‍ -ടി. മഹേഷ് മാസ്റ്റര്‍, തലശ്ശേരി -ഷംസീര്‍ ഇബ്രാഹീം, ബാലുശ്ശേരി -എന്‍.കെ ചന്ദ്രിക, എലത്തൂര്‍-താഹിര്‍ പറമ്ബത്ത്, വണ്ടൂര്‍-കൃഷ്ണന് കുനിയില്‍, മലപ്പുറം - ഇ.സി ആയിഷ, വേങ്ങര -കുഞ്ഞാമുക്കുട്ടി മാസ്റ്റര്‍, പൊന്നാനി-ഗണേഷ് വടേരി, തരുര്‍-കെ. രജിത, പട്ടാമ്ബി-എസ്. മുജീബ് റഹ്മാന്, കൈപ്പമംഗലം-എം.കെ അസ്ലം, ആലുവ-കെ.എം ഷെഫിന്, പെരുമ്ബാവൂര്‍-അര്‍ഷദ് പെരിങ്ങാല, അമ്ബലപ്പുഴ-സുഭദ്രാമ്മ തോട്ടപ്പള്ളി, ചടയമംഗലം-അര്‍ച്ചന പ്രിജിത്ത്, ചിറയിന്‍കീഴ്-അഡ്വ.അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട സംവരണം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ക്ക് സമാന നിലപാടാണുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി കെ.എ.ഷഫീക്ക് പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന് കരിപ്പുഴ, റസാഖ് പാലേരി സെക്രട്ടറി സജീദ് ഖാലിദ് എന്നിവര്‍ പങ്കെടുത്തു.