വട്ടിയൂർക്കാവിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, പെരുമാറ്റച്ചട്ടം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച (08 മാര്‍ച്ച്) ഉച്ചയ്ക്ക് 2.30ന് ചേരും. പബ്ലിക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലാന്റ് റവന്യു കമ്മീഷണറേറ്റില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വരണാധികാരിയുടെ കാര്യാലയത്തിലാണ്(അസിസ്റ്റന്റ് കമ്മീഷണര്‍, ദുരന്തനിവാരണം) യോഗം നടക്കുക. യോഗത്തില്‍ മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.