The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്പോർട്സ് അക്കാദമികളിലേക്ക് സോണൽ സെലക്ഷൻ

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള സോണൽ സെലക്ഷൻ ഏപ്രിൽ 7 മുതൽ മെയ് 2 വരെ നടക്കും. 2025-26 അധ്യയന വർഷ…

Kerala27 Mar 2025, 8:05 PM 37,932
സ്പോർട്സ് അക്കാദമികളിലേക്ക് സോണൽ സെലക്ഷൻ

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള സോണൽ സെലക്ഷൻ ഏപ്രിൽ 7 മുതൽ മെയ് 2 വരെ നടക്കും. 2025-26 അധ്യയന വർഷത്തെ 7, 8 ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ്, ഡിഗ്രി (ഒന്നാം വർഷം) തലങ്ങളിലേക്കും അണ്ടർ 14 വിമൺ ഫുട്ബോൾ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്‌ലിങ്‌, തയ്ക്വോണ്ടോ, സൈക്ലിങ്, നെറ്റ് ബോൾ, കബഡി, ഖോ-ഖോ, ഹോക്കി, ഹാൻഡ് ബോൾ (കോളേജ് തലത്തിൽ സോഫ്റ്റ് ബോളും വെയിറ്റ് ലിഫ്റ്റിങും മാത്രം), കനോയിങ് ആന്റ് കയാക്കിങ്, റോവിങ് എന്നീ ഇനങ്ങളിലേക്ക് നേരിട്ടാണ് സോണൽ സെലക്ഷൻ നടത്തേണ്ടത്. അത്‌ലറ്റിക്‌, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീയിനങ്ങളിൽ ജില്ലാതല സെലക്ഷനിൽ യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാനാകൂ.


ഏപ്രിൽ 7 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 8 ന് കോളേജ് തലത്തിലേക്കും കണ്ണൂർ ധർമശാല കെ എ പി ഗ്രൗണ്ടിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, വോളിബോൾ, തയ്ക്വോണ്ടോ, ഫെൻസിങ്, കബഡി ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും. ഏപ്രിൽ 9 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14, കോളേജ് തലങ്ങളിലേക്ക് വയനാട് കൽപറ്റയിലെ എം കെ ജിനചന്ദ്ര സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, വോളിബോൾ, ഫെൻസിങ്, ആർച്ചറി, കബഡി വിഭാഗങ്ങളിൽ സോണൽ സെലക്ഷൻ സംഘടിപ്പിക്കും.


ഏപ്രിൽ 11 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 തലങ്ങളിലേക്കും ഏപ്രിൽ 12 ന് കോളേജ് തലത്തിലേക്കും കോഴിക്കോട് തേഞ്ഞിപ്പാലത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, നെറ്റ് ബോൾ, ഖോ-ഖോ, ബോക്സിങ്, സ്വിമ്മിങ് ഹാൻഡ് ബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ഹോക്കി, ജൂഡോ, ആർച്ചറി ഇനങ്ങളിൽ സെലക്ഷൻ നടക്കും.


ഏപ്രിൽ 21 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 22 ന് കോളേജ് തലത്തിലേക്കും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌സ്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ജൂഡോ, സോഫ്റ്റ് ബോൾ, സൈക്ലിങ്, സ്വിമ്മിങ്, കബഡി, ഖോ-ഖോ, വെയ്റ്റ് ലിഫ്റ്റിങ്, ആർച്ചറി, ഫെൻസിങ് ഇനങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 23 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 24 ന് കോളേജ് തലത്തിലേക്കും കോട്ടയം ചങ്ങനാശ്ശേരി എസ് ബി കോളേജിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിങ്, ജൂഡോ, റസ്‌ലിങ്‌, ആർച്ചറി, നെറ്റ് ബോൾ, സോഫ്റ്റ് ബോൾ, വെയിറ്റ് ലിഫ്റ്റിങ് ഇനങ്ങളിൽ സെലക്ഷൻ നടക്കും.


ഏപ്രിൽ 26 ന്  സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 27 ന് കോളേജ് തലത്തിലേക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിങ്, റസ്‌ലിങ്‌, നെറ്റ് ബോൾ, ഫെൻസിങ്, തയ്ക്വോണ്ടോ, സൈക്ലിങ്, ഹോക്കി, കബഡി, ഹോൻഡ് ബോൾ, സ്വിമ്മിങ്, ഖോ-ഖോ ഇനങ്ങളിൽ സെലക്ഷൻ നടക്കും. ഏപ്രിൽ 9 ന്  സ്കൂൾ, പ്ലസ് വൺ, കോളേജ് വിഭാഗങ്ങളിൽ ആലപ്പുഴയിൽ വച്ച് റോവിങ്, കനോയിങ് ആന്റ് കയാക്കിങ് ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും.


Share this story

Share

Related Stories