The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

തിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപം

കാലാവസ്ഥാ വിശകലന രംഗത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ടപ്പ് ‘മിസ്റ്റിയോ’ (mistEO) 18 കോടി രൂപയുടെ സീഡ് ഫണ്ടിംഗ് സമാഹരിച്ചു. എം.ജി.എഫ്-കവച് (MGF-Kavachh) നേതൃത്വം നൽകിയ നിക്ഷേപ റൗണ…

Kerala16 Nov 2026, 12:24 PM 5,933
തിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup  ‘mistEO' യിൽ  18 കോടി രൂപയുടെ നിക്ഷേപം
തിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപം

കാലാവസ്ഥാ വിശകലന രംഗത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ടപ്പ് ‘മിസ്റ്റിയോ’ (mistEO) 18 കോടി രൂപയുടെ സീഡ് ഫണ്ടിംഗ് സമാഹരിച്ചു. എം.ജി.എഫ്-കവച് (MGF-Kavachh) നേതൃത്വം നൽകിയ നിക്ഷേപ റൗണ്ടിൽ സീഫണ്ടും (Seafund) മറ്റ് നിക്ഷേപകരും പങ്കാളികളായി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ‘ഹഡിൽ ഗ്ലോബൽ 2026’ (HUDDLE GLOBAL 2026) വേദിയിലാണ് നിക്ഷേപ പ്രഖ്യാപനം നടന്നത്.

സമാഹരിച്ച തുക ഇന്ത്യയിലെയും ഏഷ്യയിലെയും ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, കാർഷിക മേഖല എന്നിവയ്ക്കായുള്ള തങ്ങളുടെ പ്രധാന പ്ലാറ്റ്‌ഫോമായ ‘ക്ലൈമറ്റ് ഡിസിഷൻ ഇന്റലിജൻസ്’ (CDI) വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 2019-ൽ സാമുവൽ ജോൺ, അംബരീഷ് നാരായണൻ എന്നിവർ ചേർന്ന് സ്ഥാപിച്ച മിസ്റ്റിയോ, നിർമിതബുദ്ധി (AI), മെഷീൻ ലേണിംഗ് എന്നിവയുടെ സഹായത്തോടെ കാലാവസ്ഥാ വിവരങ്ങളെ കൃത്യമായ പ്രവചനങ്ങളാക്കി മാറ്റുന്നു. കൃഷിയിടങ്ങളെയും വായ്പകളെയും കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടി അറിയാൻ ഇവരുടെ സാങ്കേതികവിദ്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നു.

പ്രതിരോധ മേഖലയിലും പങ്കാളിത്തം

കമ്പനിയുടെ സ്വന്തം കാലാവസ്ഥാ പ്രവചന മോഡലായ ‘ഇന്ദ്ര’ (Indra), മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സൂക്ഷ്മമായ കാലാവസ്ഥാ മാറ്റങ്ങൾ വരെ കൃത്യമായി പ്രവചിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ വ്യോമസേനയുമായി (IAF) ചേർന്ന് ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കുന്ന സംവിധാനത്തിലും ഇന്ത്യൻ നാവികസേനയ്ക്കുള്ള മുന്നറിയിപ്പ് സംവിധാനത്തിലും മിസ്റ്റിയോ പ്രവർത്തിക്കുന്നുണ്ട്. നബാർഡ് (NABARD), യു.എൻ.ഡി.പി (UNDP) എന്നിവയുമായും കമ്പനി സഹകരിക്കുന്നു. തിരുവനന്തപുരത്തിന് പുറമെ ഓസ്‌ട്രേലിയയിലെ മെൽബണിലും ഓഫീസുള്ള മിസ്റ്റിയോ, ഏഷ്യൻ വിപണിയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും ടീം വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

Share this story

Share

Related Stories