The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾ

എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെ

എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെയാണ് നടപടി. അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല നൽകി. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ എക്‌സൈസ് മന്…

Kerala06 Nov 2026, 12:31 PM 5,134
എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെ
എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെ

എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെയാണ് നടപടി. അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല നൽകി. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ എക്‌സൈസ് മന്ത്രി എം ലിജു പരസ്യ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് നടപടി.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെ എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെതിരെ മന്ത്രി എം ലിജു വിമർശനം ഉന്നയിച്ചിരുന്നു. എക്‌സൈസ് കമ്മീഷറുടെ നടപടികള്‍ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ബാറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ ഇടപെടലുണ്ടാകുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണര്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ താഴെത്തട്ടില്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയത് മുന്‍ ഇടത് സര്‍ക്കാരാണ്. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സാംബശിവ റാവുവിന്റെ വിശദീകരണം. എക്‌സൈസ് മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന ആളാണ് താന്‍. സദ്ഭരണണാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണ വിധേയനാകാം. അനാവശ്യ തിടുക്കം കാണിച്ചിട്ടില്ല. മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും സാംബശിവ റാവു പറഞ്ഞിരുന്നു.

Share this story

Share

Related Stories