The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധനപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻIt's done bro; ട്രംപിന്റെ തോൽവി സമ്പൂർണം, സെനറ്റും ജനപ്രതിനിധി സഭയും നേടി ഡെമോക്രാറ്റുകൾതല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതിയുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റംകോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധന

കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി തന്നെ ഹര…

Kerala05 Nov 2026, 3:47 PM 6,171
കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി
കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി തന്നെ ഹര്‍ജി പരിഗണിക്കട്ടെയെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

നിയമവാഴ്ചയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലൂടെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. നേരത്തെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധിയാണ് ഉണ്ടായത്. ഈ വിധി തന്നെ ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും എഴുതാനാകാതെ പോയ പരീക്ഷകളും എഴുതാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. പിജി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. വിസിയുടെ അപ്പീല്‍ നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ വിസി സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നത്. അതേസമയം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം തുടരുകയാണ്.

Share this story

Share

Related Stories