The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തുബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡിഅഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽപടിയിറങ്ങി CR7! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യംമാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നുകാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതിചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽഅടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

കോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്

ചങ്ങനാശ്ശേരിയില്‍ 18 വയസുകാരന്റെ അപകടകരമായ ഡ്രൈവിങ്. നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് മദ്യലഹരിയിലാണ് 18കാരന്‍ വണ്ടിയോടിച്ചത്. തെങ്ങണയില്‍ അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ ഇന്നോവ കാര്‍ നാട്ടുകാര്…

Kerala04 Nov 2026, 10:42 AM 5,410
കോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്
കോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്

ചങ്ങനാശ്ശേരിയില്‍ 18 വയസുകാരന്റെ അപകടകരമായ ഡ്രൈവിങ്. നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് മദ്യലഹരിയിലാണ് 18കാരന്‍ വണ്ടിയോടിച്ചത്. തെങ്ങണയില്‍ അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ ഇന്നോവ കാര്‍ നാട്ടുകാര്‍ അതിസാഹസികമായാണ് പിടികൂടിയത്. വാഹനമോടിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി ഗോകുല്‍ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു.

നെടുമ്പാശേരി വാഹനാപകടത്തിന്റേയും ചേരാനെല്ലൂര്‍ സംഭവത്തിന്റേയും ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സമാനമായ മറ്റൊരു അപകടത്തിന്റെ വാര്‍ത്ത കൂടി എത്തിയിരിക്കുന്നത്. പായിപ്പാട് മുതല്‍ തെങ്ങണ വരെയുള്ള ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരമാണ് 18 വയസുകാരന്‍ അപകടകരമായ രീതിയില്‍ ഇന്നോവ കാറില്‍ ചീറിപ്പാഞ്ഞത്. ഇതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികയേയും കാര്‍ ഇടിച്ചിടുന്നത്. ഈ കൂട്ടിമുട്ടലിന്റെ ആഘാതത്തില്‍ കാറിന്റെ വീല്‍ ഊരിപ്പോകുന്ന നിലയുണ്ടായി. എന്നിട്ടും നിര്‍ത്താതെ മൂന്ന് വീലുള്ള വാഹനവുമായി ഇയാള്‍ കുറച്ച് ദൂരം കൂടി സഞ്ചരിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അപകടകരമായ ഡ്രൈവിങ് കണ്ട് ആശങ്ക തോന്നിയ നാട്ടുകാര്‍ അതി സാഹസികമായി യുവാവിനെ പിന്തുടര്‍ന്നു. ശേഷം ഏറെപ്പണിപ്പെട്ടാണ് യുവാവിനെക്കൊണ്ട് വാഹനം നിര്‍ത്തിച്ചത്. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസും സ്ഥിരീകരിച്ചു. യുവാവിനെ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചു.

Share this story

Share

Related Stories