മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി. സംവാദത്തിന് വരൂവെന്നും സംവാദം നിയന്ത്രിക്കാന്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ വിളിക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതി…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി. സംവാദത്തിന് വരൂവെന്നും സംവാദം നിയന്ത്രിക്കാന്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ വിളിക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ വിദേശ ശക്തികളുമായി ആര്‍ക്കാണ് ബന്ധമുള്ളത്? രാജ്യദ്രോഹികളാരെന്ന് ജനം തിരിച്ചറിയട്ടെയെന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
'24 മണിക്കൂര്‍ കഴിഞ്ഞു, മോദിജി, ഞാന്‍ താങ്കളെ വെല്ലുവിളിച്ചിട്ട്. പ്രതിപക്ഷം രാജ്യവിരുദ്ധമാണെന്ന് താങ്കള്‍ പറയുന്നു. ഏത് വേദിയിലും ഏത് സ്ഥലത്തും താങ്കള്‍ക്ക് എന്നോടൊപ്പം ഒരു തുറന്ന സംവാദത്തിന് തയ്യാറാകാം. വിദേശശക്തികളുമായി ബന്ധമുള്ളത് ആര്‍ക്കാണ്? ആ ബന്ധങ്ങളുടെ സ്വഭാവം എന്താണ്? ഈ വിഷയങ്ങളില്‍ നമുക്ക് തുറന്ന് സംവദിക്കാം' രാഹുല്‍ ഗാന്ധി തുറന്നടിച്ചു.




