നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്
കോട്ടയം ഇടചോറ്റിക്ക് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സമീപത്തെ കുഴിയിലേക്ക് മറഞ്ഞു.നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. 40 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ല.…

കോട്ടയം ഇടചോറ്റിക്ക് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സമീപത്തെ കുഴിയിലേക്ക് മറഞ്ഞു.നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. 40 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ല. കോട്ടയത്ത് നിന്നും കുമളിക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 8:30 യോടു കൂടിയാണ് അപകടം ഉണ്ടായത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് അപകടം. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലും സമീപ ആശുപത്രിയിലും പ്രവേശിപ്പിച്ചു.




