തായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം
തായ്ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റില്‍ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തെക്കന്‍…

തായ്ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റില്‍ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തെക്കന്‍ തായ്ലന്‍ഡിലെ ഫുക്കറ്റില്‍ തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേനയ്‌ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത് മോട്ടോര്‍ സൈക്കിള്‍ വാടകക്കടയായിരുന്നു. മുകളിലത്തെ നിലകള്‍ താമസത്തിനായി ഉപയോഗിച്ചുവരികയായിരുന്നു. തീ പടര്‍ന്നതോടെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാനായി മുകളിലത്തെ നിലകളിലേക്ക് നീങ്ങിയതായാണ് പ്രാഥമിക വിവരം.




