The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

യുവജനങ്ങൾ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നവരാകണം: മന്ത്രി കെ.എൻ. ബാലഗോപാൽകേരള സംസ്ഥാന യുവജന കമ്മീഷന്റെ 2024-25 വർഷത്തെ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ധനമന…

Kerala27 Mar 2025, 6:50 AM 31,786
യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

യുവജനങ്ങൾ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നവരാകണം: മന്ത്രി കെ.എൻ. ബാലഗോപാൽ


കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2024-25 വർഷത്തെ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിതരണം ചെയ്തു. ഒന്നും പ്രശ്നമല്ല, ബാധകമല്ല എന്നിങ്ങനെയുള്ള സമീപനങ്ങളിൽ നിന്നു മാറി സമൂഹത്തെക്കുറിച്ച് ചിന്തിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാകണം പുതിയ തലമുറയിലെ യുവജനങ്ങളെന്ന് മന്ത്രി പറഞ്ഞു.


പ്രളയം, ഉരുൾപ്പൊട്ടൽ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനത്തിന് മുന്നിൽ നിന്ന യുവജനങ്ങൾ ലഹരി പോലെ സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറണം. ഇരട്ടി ഉത്തരവാദിത്തമാണ് പുതുതലമുറയിലെ യുവജനത ഏറ്റെടുക്കേണ്ടത്. കേരളത്തെ എല്ലാ തലത്തിലും മാതൃകയായി നിലനിർത്താൻ ധിഷണാശാലികളായി യുവജനങ്ങളിലൂടെ കഴിയും.  എല്ലാ മേഖലയിലും പ്രത്യേക പരിഗണന നൽകുന്ന സംസ്ഥാനമെന്ന നിലയിൽ യുവജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഇടപെടലുകൾ നടത്തുന്ന സംസ്ഥാന യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വെല്ലുവിളികളെ അതിജീവിച്ച് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തിത്വങ്ങളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവന്നു മറ്റുള്ളവർക്ക് പ്രചോദനമേകാനാണ് കമ്മീഷൻ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ നൽകുന്നത്.


ആരോഗ്യത്തെ സംരക്ഷിക്കുന്ന കൃഷിവിഭവങ്ങളുടെ ഉൽപ്പാദനത്തിലും നാനാതുറകളിൽ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തുന്നതിലും  യുവജനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. നിലവിൽ ഗ്രാമീണമേഖലകളിൽ പോലും പുതിയ വ്യവസായ സാധ്യതകൾ വളർന്നുവരുന്നുണ്ട്. ഓപ്പൺ ഉൾപ്പെടെയുള്ള യുണീകോൺ സ്റ്റാർട്ടപ്പുകളും ധാരാളമായി സംസ്ഥാനത്ത് വികസിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


\"\"


നിഖില വിമൽ (കല/സാംസ്‌കാരികം), വിനിൽ പോൾ (സാഹിത്യം),  സജന സജീവൻ (കായികം), ശ്രീവിദ്യ എം (കൃഷി/മൃഗസംരക്ഷണം), ദേവൻ ചന്ദ്രശേഖരൻ (വ്യവസായം/സാങ്കേതികവിദ്യ), ആർ. റോഷിപാൽ (മാധ്യമം) എന്നിവർക്ക് യൂത്ത് ഐക്കൺ പുരസ്‌കാരങ്ങളും മുഹമ്മദ് ആസിം വെളിമണ്ണക്കും (കോഴിക്കോട്), ഫാത്തിമ അൻഷിക്കും (മലപ്പുറം), പ്രിയ മാത്യുവിനും (പത്തനംതിട്ട) യുവപ്രതിഭാ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.


\"\"


യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ, കമ്മീഷൻ അംഗങ്ങളായ അഡ്വ ആർ രാഹുൽ, പി സി ഷെജു, അഡ്വ അബേഷ് അലോഷ്യസ്, ശ്രീജിത്ത് എച്ച് ,ഷാജഹാൻ കെ, രൺധീപ് പി പി, വിനീഷ് വി എ, സെക്രട്ടറി ഡി ലീന ലിറ്റി, കോളേജ് യൂണിയൻ ചെയർപേഴ്സൺ എൻ എസ് ഫരിഷ്ത തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. മറുപടി പ്രസംഗത്തിൽ പുരസ്‌കാര ജേതാക്കൾ പ്രചോദനാത്മകമായ സന്ദേശം സദസ്സിന് കൈമാറി. പുരസ്‌കാര വിതരണ ചടങ്ങിനോടനുബന്ധിച്ച് ഇഷാൻ ദേവിന്റെ ഗാനമേളയും അരങ്ങേറി.


Share this story

Share

Related Stories