The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 16ന് ആരംഭിക്കും

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ…

Kerala12 Mar 2025, 10:40 PM 38,456
‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 16ന് ആരംഭിക്കും

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16, 17 തീയതികളിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാൻസ്‌ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാസംഘമായ അനന്യത്തിന്റെ ആദ്യ അവതരണവും വർണ്ണപ്പകിട്ട് ഫെസ്റ്റിൽ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആദരമർപ്പിക്കുന്ന വേദി കൂടിയാകും വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ്. വരുംവർഷങ്ങളിൽ വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് പുതിയ രൂപഭാവങ്ങളോടെ വിപുലമാക്കുമെന്നും കലോത്സവ മാതൃകയിൽ അടുത്ത ഫെസ്റ്റ് ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ കോഴിക്കോട് ജില്ലയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.


ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള നയം രൂപീകരിച്ചു നടപ്പിലാക്കിയ ഇന്ത്യയിലെ അദ്യ സംസ്ഥാനമാണ് കേരളം. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണം, സാമൂഹ്യസുരക്ഷ, പുനരധിവാസം. ക്ഷേമം എന്നിവയ്ക്കായി 2025 – 2026 സാമ്പത്തിക വർഷത്തേക്ക് വിപുലമായ പ്രവർത്തനരേഖ തയ്യാറാക്കിയിട്ടുണ്ട്.


കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പ്രൈഡ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പ്രത്യേക പരിശീലനപദ്ധതി നടപ്പാക്കും. വിജ്ഞാനതൊഴിൽ രംഗത്ത് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി നാലു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻ പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 10 പേർക്കാണ് പരിശീലനം നൽകുന്നത്. നോളജ് ഇക്കോണമി മിഷന്റെ ട്രെയിനിങ് പാർട്ട്ണറായ അസാപ് കേരള ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. ഏപ്രിലിൽ കോഴ്‌സ് ആരംഭിക്കുമെന്നും പദ്ധതിക്കായി 7.98 ലക്ഷം രൂപ സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചതായും മന്ത്രി അറിയിച്ചു.


ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ദൈനംദിന അതിജീവനം ആഗോളതലത്തിൽ വെല്ലുവിളികൾ നിറഞ്ഞതാകുന്ന സാഹചര്യത്തിൽ കേരളം വ്യത്യസ്തമായ മാതൃകയൊരുക്കുകയാണ്. സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനും തുല്യനീതി ഉറപ്പാക്കാനും അവരുടെ പൊതുസ്വീകാര്യതയും ദൃശ്യതയും വർദ്ധിപ്പിക്കാനും ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ നടത്തിവരുന്നത്. ഇക്കഴിഞ്ഞ കാലത്തിനിടയിൽ സംഭവിച്ച മാറ്റങ്ങളും മുന്നേറ്റങ്ങളും വിലയിരുത്തി നൂതനമായ നിർദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് കാലോചിതമായി ട്രാൻസ്‌ജെൻഡർ നയം പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച ട്രാൻസ്‌ജെൻഡർ നയം വർണ്ണപ്പകിട്ട് 2025 – 2026 വേദിയിൽ പ്രകാശനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് എറണാകുളം കേന്ദ്രമായി സജ്ജമാക്കിയിട്ടുള്ള ട്രാൻസ്‌ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ഏപ്രിലിൽ നിർവ്വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭാ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ അനന്യം കലാസംഘത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.


16ന് വൈകിട്ട് നാലു മണിക്ക് മാനവീയം വീഥിയിൽ ആരംഭിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിളംബരഘോഷയാത്ര കനകക്കുന്നിൽ സമാപിക്കും. വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെയും, അനന്യം കലാസംഘത്തിന്റെയും ഔപചാരിക ഉദ്ഘാടനം വൈകിട്ട് 6:30 ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. മാർച്ച് 17 ന് രാവിലെ 11 മണി മുതൽ, വിവിധ ജില്ലകളിൽ നിന്നുമുള്ള വന്നെത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങേറും.


Share this story

Share

Related Stories