The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വിളവൂർക്കലും കവടിയാറും ഇനി സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ

വിളവൂർക്കലിന് വികസന വഴിയൊരുക്കി 19 പദ്ധതികളുടെ പ്രഖ്യാപനംകാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ വില്ലേജ് ഓഫീസും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി നാടിന് സമർ…

Kerala19 Jan 2024, 4:31 PM 51,858
വിളവൂർക്കലും കവടിയാറും ഇനി സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ

വിളവൂർക്കലിന് വികസന വഴിയൊരുക്കി 19 പദ്ധതികളുടെ പ്രഖ്യാപനം


കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ വില്ലേജ് ഓഫീസും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി നാടിന് സമർപ്പിക്കുന്ന ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സർവ്വതല സ്പർശിയായ വികസനത്തിനാണ് സംസ്ഥാന സർക്കാരിന് കീഴിൽ കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്ത് എല്ലാ സേവനങ്ങളും സ്മാർട്ടാകുന്ന കേരളത്തിലേക്ക് മലയാളിയെ നയിക്കുകയെന്ന കർത്തവ്യമാണ് റവന്യു വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് 43,15,000 ചെലവിട്ട് വിളവൂർക്കലും 55,25,000 രൂപ ചെലവിൽ കവടിയാറും സ്മാർട്ട്‌ വില്ലേജ് ഓഫീസ് നിർമിച്ചത്. ഇതോടെ കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ, കുളത്തുമ്മൽ, മലയിൻകീഴ്, വിളപ്പിൽ, മാറനല്ലൂർ എന്നീ അഞ്ച് വില്ലേജുകൾ ഓഫീസുകൾ സ്മാർട്ട് ആയി.


പള്ളിച്ചൽ വില്ലേജ് ഓഫീസ് കൂടി സ്മാർട്ട്‌ ആകുന്നതോടെ മണ്ഡലത്തിലെ 6 വില്ലേജ് ഓഫീസുകളും സ്മാർട്ട്‌ പദവിയിലേക്ക് ഉയരും. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്ന്, പട്ടം, പേരൂർക്കട ശാസ്തമംഗലം, കവടിയാർ വില്ലേജുകൾ സ്മാർട്ട് ആയി. വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് കൂടി സ്മാർട്ട് ആകുന്നതോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെയും ആറു വില്ലേജ് ഓഫീസുകളും സ്മാർട്ട് ആവുകയാണ്.


വിളവൂർക്കൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായ ഐ. ബി സതീഷ് എം. എൽ. എ വിളവൂർക്കൽ പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. 99 ലക്ഷം രൂപ ചെലവിൽ വിളവൂർക്കൽ പഞ്ചായത്ത്‌ യുഐടി സെന്ററിന്റെ കെട്ടിട നിർമ്മാണം, 25 ലക്ഷം രൂപ ചെലവിൽ വയോജനങ്ങൾക്കായി അമ്മ വീട് നിർമ്മാണം, ഹോമിയോ ആശുപത്രി നിർമ്മാണം, 150 ലക്ഷം രൂപയുടെ വിളവൂർക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയം നിർമ്മാണം , വിവിധ റോഡുകളുടെ നിർമ്മാണം തുടങ്ങി എംഎൽഎ- ബഡ്ജറ്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന 19 പദ്ധതികളാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. കാട്ടാക്കട നിയോജകമണ്ഡലത്തിലെ 6 വില്ലേജ് ഓഫീസുകൾക്കും എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇ – ഓഫീസിന് ആവശ്യമായ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു.


കവടിയാറിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ്, , നെടുമങ്ങാട് ആർഡിഒ പി.ജയകുമാർ കാട്ടാക്കട തഹസിൽദാർ നന്ദകുമാർ, തിരുവനന്തപുരം തഹസിൽദാർ ഷാജു എം. എസ് തുടങ്ങിയവർ സന്നിഹിതരായി


Share this story

Share

Related Stories