The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

UGC/CSIR – NET പരിശീലനം: അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സർക്കാർ/ എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റി കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്…

Kerala17 Jul 2025, 12:00 AM 22,467
UGC/CSIR – NET പരിശീലനം: അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സർക്കാർ/ എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റി കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) UGC/CSIR – NET പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതിന് താല്പര്യമുള്ള കോളേജുകളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 വരെ നീട്ടി.


സർക്കാർ/എയ്ഡഡ് കോളേജുകൾ/യൂണിവേഴ്‌സിറ്റികൾ മുഖേന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഈ പദ്ധതിയിൻ കീഴിൽ സാമ്പത്തിക സഹായം അനുവദിക്കും. 50-ൽ കുറയാതെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ഒരു ബാച്ചിന് 12 ദിവസങ്ങളിലായി 72 മണിക്കൂർ പരിശീലനം നൽകുന്നതിന് ഫാക്കൽറ്റി പ്രതിഫലം 72000 രൂപയും ഭരണച്ചെലവ് ഇനത്തിൽ ഒരു ബാച്ചിന് 8000 രൂപയും ചേർത്ത് ആകെ 80000 രൂപ കോളേജുകൾക്ക് അനുവദിക്കും. 2025-26 സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ/എയ്ഡഡ് കോളേജുകൾ/ യൂണിവേഴ്‌സിറ്റികൾ എന്നിവരെയാണ് തെരഞ്ഞെടുക്കുന്നത്. സ്ഥാപനത്തെ തെരഞ്ഞെടുത്തതിനുശേഷം പരിശീലന പരിപാടിയിൽ നിന്നും പിന്മാറുവാൻ പാടില്ല. പരിശീലന പദ്ധതിയുടെ സാമ്പത്തിക സഹായം റീഇമ്പേഴ്സ്മെന്റ് ആയാണ് അനുവദിക്കുന്നത്.


ന്യൂനപക്ഷ വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിൽ സംഘാടകരുടെ കോളേജിൽ നിന്നും 50 ശതമാനം വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാവുന്നതും ശേഷിക്കുന്ന 50 ശതമാനം വിദ്യാർത്ഥികളെ സമീപത്തുള്ള മറ്റു സർക്കാർ/ എയ്ഡഡ് കോളേജുകൾ / യൂണിവേഴ്‌സിറ്റികളിൽ നിന്നും തിരഞ്ഞെടുക്കേണ്ടതുമാണ്. ബിരുദാനന്തര ബിരുദത്തിന് ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവരെയും പരിശീലനത്തിന് പങ്കെടുപ്പിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, 0471-2300523.


Share this story

Share

Related Stories