The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇമ്മിണി വല്യ കാര്യങ്ങളുമായി ഊഞ്ഞാലുക്കുട്ടിയുമുണ്ട് മേളയിൽ

പുസ്തകം തുറന്ന് ഒറ്റയ്ക്കിരുന്ന് വായിക്കുന്നതിന്റെ സുഖം ഒരു ഓഡിയോ ബുക്കും തരില്ലെന്ന് കുട്ടി എഴുത്തുകാരി വരദ. കെ.എൽ.ഐ.ബി.എഫിന്റെ ഇന്ററാക്റ്റീവ് സെഷനിൽ സംസാരിക്കുകയായിരുന്നു വരദ. ഇന്നത്തെ കുട്ടികളിൽ വാ…

Kerala11 Jan 2025, 6:30 PM 36,350
ഇമ്മിണി വല്യ കാര്യങ്ങളുമായി ഊഞ്ഞാലുക്കുട്ടിയുമുണ്ട് മേളയിൽ

പുസ്തകം തുറന്ന് ഒറ്റയ്ക്കിരുന്ന് വായിക്കുന്നതിന്റെ സുഖം ഒരു ഓഡിയോ ബുക്കും തരില്ലെന്ന് കുട്ടി എഴുത്തുകാരി വരദ. കെ.എൽ.ഐ.ബി.എഫിന്റെ ഇന്ററാക്റ്റീവ് സെഷനിൽ സംസാരിക്കുകയായിരുന്നു വരദ. ഇന്നത്തെ കുട്ടികളിൽ വായന ഇല്ലാത്തത് വീടുകളിൽ കഥകൾ പറഞ്ഞു തരുന്ന മുത്തശ്ശനും മുത്തശ്ശിയുമില്ലാത്തതുകൊണ്ടാണെന്ന് വരദ പറയുന്നു. പുതുമയുള്ള ഇക്കാലത്തെ കഥകൾ കുട്ടികളാണ് മുതിർന്നവർക്ക് പറഞ്ഞു കൊടുക്കുന്നത്. ഓഡിയോ ബുക്കുകളെക്കാൾ പുസ്തകം തൊട്ട് തലോടി വായിക്കുന്നതാണ് ഇഷ്ടമെന്നും ഈ കുഞ്ഞ് എഴുത്തുകാരി പറയുന്നു.


നിയമസഭ പുസ്തകോത്സവം ഒന്നും രണ്ടും എഡിഷനുകളിൽ കാഴ്ചകൾ കണ്ട് നടന്ന വരദ സ്പീക്കർ എ എൻ ഷംസീറിനോട് ഒരു പരിഭവം പറഞ്ഞിരുന്നു, ”കുട്ടികൾക്കല്ലേ പുസ്തകവുമായി കൂടുതൽ അടുപ്പം, പക്ഷേ പുസ്തകോത്സവത്തിൽ കുട്ടികൾക്ക് ഒന്നും ചെയ്യാൻ അവസരമില്ല”. വരദയുടെ ആവശ്യത്തിന് അടുത്ത പുസ്തകമേളയിൽ പരിഹാരമുണ്ടാകും എന്ന് അന്ന് സ്പീക്കർ ഉറപ്പ് നൽകി.


ഇത്തവണത്തെ പുസ്തകമേളയുടെ പ്രധാന ആകർഷണം സ്റ്റുഡന്റ്‌സ് കോർണർ ആണ്. വരദയ്ക്ക് സ്പീക്കർ നൽകിയ ഉറപ്പ് അങ്ങനെ ഈ മേളയിൽ നടപ്പിലായി. വെള്ളിയാഴ്ച സ്റ്റുഡന്റ്‌സ് കോർണറിൽ നടന്ന വായനാലോകത്തിൽ ഇക്കാര്യങ്ങൾ വരദ അനുസ്മരിച്ചു.


അഞ്ഞൂറോളം പുസ്തകങ്ങൾ വായിച്ച്, അതിന്റെ ആസ്വാദനകുറിപ്പുകൾ എഴുതി പ്രസിദ്ധീകരിച്ച മിടുക്കിയാണ് വിളവൂർക്കൽ ജി എച്ച് എച്ച് എസിലെ അഞ്ചാം ക്ളാസുകാരി വരദ. ചിത്രകഥാപുസ്തകങ്ങളിലൂടെയാണ് വരദ വായനയുടെ ലോകത്തേക്ക് വന്നത്. കഥക്കൂട്ട് എന്ന പേരിൽ വായിച്ച കഥകളുടെ ആസ്വാദനം എഴുതി വച്ചു. ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങൾ എന്ന പേരിൽ മൈൻഡ് പബ്ലിക്കയിലൂടെ അത് പ്രസിദ്ധീകരിച്ചു. വീട്ടിലെ ഊഞ്ഞാലും അപ്പൂപ്പൻതാടിയും കോഴിയും കാക്കയും മഞ്ചാടിക്കുരുവുമാണ് ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങൾ എന്ന കഥയുടെ പ്രചോദനം. റേഡിയോ ജോക്കിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ച വിശേഷങ്ങളും വരദ പങ്കുവച്ചു.


Share this story

Share

Related Stories