The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

ജീവിക്കാനുള്ള കരുത്ത് നേടലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം;മന്ത്രി കെ. രാധാകൃഷ്ണൻ

ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതുന്ന ജില്ലയില…

Kerala27 Jan 2024, 5:20 AM 33,150
ജീവിക്കാനുള്ള കരുത്ത് നേടലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം;മന്ത്രി കെ. രാധാകൃഷ്ണൻ

ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതുന്ന ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള മൂന്നു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ നടപ്പാക്കുന്ന സമേതം സമഗ്രവിദ്യാഭ്യാസ പരിപാടി വ്യത്യസ്ത മേഖലകളിൽ ഇടപെടുന്നുണ്ടെന്നും അതിന്റെ ഗുണം ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ക്ലാസ്സോടെയായിരുന്നു ക്യാമ്പിൻ്റെ തുടക്കം. ജീവിതത്തിൽ എത്തിപ്പിടിക്കാവുന്ന ഏറ്റവും ഉയരത്തിൽ എത്താൻ കുട്ടികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയവും യുക്തിപരവുമായ ചിന്തകളാകണം ഉണ്ടാവേണ്ടത്. നാടിന് വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മാഷും കുട്ട്യോളും എന്ന് പേരിട്ട പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് മാഷ് മറുപടി പറഞ്ഞു.


‘നേടാനുണ്ടൊരു ലോകം’ എന്ന വിഷയത്തിൽ, മുൻ ഹയർ സെക്കന്ററി പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. ജോൺ ജോഫി ക്ലാസ്സെടുത്തു. റിതം ഓഫ് ഇംഗ്ലീഷ് എന്ന വിഷയത്തിൽ കൊയിലാണ്ടി ഹയർ സെക്കന്ററി അധ്യാപകനായ ഗിരീഷ് ചേലന്നൂരും ക്ലാസ്സെടുത്തു. അഡ്വ. കെ.വി ബാബുവും കൂട്ടുകാരും ‘പാട്ടും കൂട്ടും’ നയിച്ചു. അനഘ ബാബു, സനൽകുമാർ, അമൽകൃഷ്ണ, കെ.ബി നിവേദ്, സുധി എം.എസ്, അമൽ രവീന്ദ്രൻ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. വൈകുന്നേരം കൊച്ചന്നൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനും നാടകപ്രവർത്തകനുമായ ഷാജി നിഴൽ, നേതൃത്വം നൽകിയ തിയറ്റർ കളികളും അരങ്ങേറി. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ പരിപാടികളുടെ കോർഡിനേറ്റർ ടി.വി മദനമോഹനൻ, അസി. കോർഡിനേറ്റർ വി. മനോജ്‌, വിദ്യാഭ്യാസ ഓഫീസർ ചാലക്കുടി എ.ഇ.ഒ കെ.വി അമ്പിളി, ഇ.എച്ച് ഫഹ്‌മിദ, പി.ജെ ജെയിംസ്, ഗോത്രസമേതം കോർഡിനേറ്റർ പി.ബി സജീവ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.


ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ശനി) രാവിലെ 9 ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ് പ്രിൻസ് നിർവ്വഹിക്കും. ജില്ലാ കളക്ടർ മുഖ്യാതിഥിയാകും. ജനുവരി 28 ന് ഉച്ചയ്ക്ക് 2 മണിക്ക് ക്യാമ്പ് സമാപിക്കും. സമാപനസമ്മേളനം, പട്ടികജാതി – പട്ടികവർഗ്ഗ കമ്മീഷൻ അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും. കില ഡയറക്ടർ ജോയ് ഇളമൺ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.


Share this story

Share

Related Stories