The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മന്ത്രി  നിർവ്വഹിച്ചു

* പഠനമികവ് പുലർത്തിയ അശ്വതിക്ക് ആദരംതിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് വേണ്ടി കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപു…

Kerala20 Jul 2024, 4:55 AM 48,208
വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മന്ത്രി  നിർവ്വഹിച്ചു

* പഠനമികവ് പുലർത്തിയ അശ്വതിക്ക് ആദരം




തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് വേണ്ടി കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നൽകുന്ന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.


രണ്ട് ഇൻവർട്ടർ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് വീൽ ചെയർ എന്നിവ ഇടഞ ഫ്രണ്ടിൽ ഉൾപ്പെടുത്തി 3.4 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സ്ഥാപനത്തിന് കൈമാറിയത്.


18 വയസ്സ് മുതൽ 59 വയസ്സ് വരെ വിവിധതരം ഭിന്നശേഷിയുള്ള വനിതകളെ പുനരധിവസിപ്പിച്ചു വരുന്ന ജില്ലയിലെ ഏക സർക്കാർ സ്ഥാപനമാണ് HPH. ഇവിടെയുള്ള 20 താമസക്കാരിൽ ഒരാളായ അശ്വതി തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ച് SCOLE കേരള മുഖേന കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 82% മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. തുടർപഠനത്തിനായി ഗവ. വുമൺസ് കോളേജിൽ നാലുവർഷ ബി.എ കോഴ്‌സിന് ചേർന്നിരിക്കുകയാണ്. അശ്വതിയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അഭിനന്ദനങ്ങൾ  അറിയിക്കുകയും അനുമോദിക്കുകയും  ചെയ്തു.


കാലിൽ 9 സർജറികളും കഴിഞ്ഞ് വീൽചെയർ സഹായത്തോടെയാണ് ജീവിക്കുന്നതെങ്കിലും പഠനത്തിലും ഒപ്പം കലാപരമായ കഴിവിലും മികവ് തെളിയിച്ചിരിക്കുന്ന വിദ്യാർഥിനിയാണ് അശ്വതി. ചിത്രരചന, സംഗീതം എന്നിവയിൽ പ്രതിഭ തെളിയിച്ചു. 2018ൽ സർക്കാർ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ വൊക്കേഷൻ ട്രെയിനിങ്ങ് ബുക്ക് ബയിന്റിങ് കോഴ്‌സ് പഠിക്കുന്നതിന് അഡ്മിഷൻ ലഭിക്കുകയും HPH ൽ താമസം ആരംഭിക്കുകയും ചെയ്തു. ഭിന്നശേഷിയുള്ള അമ്മ ഉഷയും ഇപ്പോൾ സ്ഥാപനത്തിൽ താമസിച്ചുവരുന്നു.


ഗ്രാമീൺ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ചെലവഴിച്ചുള്ള ഇലക്ട്രിക് വീൽചെയർ അശ്വതിക്ക് കൈമാറി. വിതരണ ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും HPH മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ  ക്ലൈന് റൊസാരിയോ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീണ ബാങ്ക് ജനറൽ മാനേജർ സുരേഷ് ബാബു, റീജിയണൽ മാനേജർ  സുബ്രഹ്‌മണ്യൻ പോറ്റി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഗോപകുമാർ, സംസ്ഥാന വയോജന കൗൺസിൽ അംഗം വിജയകുമാരൻ നായർ തിരുവനന്തപുരം ജില്ല സാമൂഹ്യനീതി ഓഫീസർ എം.ഷൈനിമോൾ,  HPH സൂപ്രണ്ട്  ആസിയമ്മ ഇ.എ എന്നിവർ സംസാരിച്ചു.


Share this story

Share

Related Stories