The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഷൂട്ടിങിന് പോയ മോഡലിൻ്റെ മൃതദേഹം കനാലിൽ

കാണാതായ മോഡലിൻ്റെ മൃതദേഹം കനാലിൽ കഴുത്തിന് മുറിവേറ്റ നിലയിൽ. ഹരിയാനയിലെ പ്രശസ്ത മോഡൽ ശീതൾ(27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച സോണിപത് ജില്ലയിലെ ഖാർഖോഡയിലെ റിലയൻസ്…

Kerala17 Jun 2025, 2:41 AM 30,789
ഷൂട്ടിങിന് പോയ മോഡലിൻ്റെ മൃതദേഹം കനാലിൽ
കാണാതായ മോഡലിൻ്റെ മൃതദേഹം കനാലിൽ കഴുത്തിന് മുറിവേറ്റ നിലയിൽ. ഹരിയാനയിലെ പ്രശസ്ത മോഡൽ ശീതൾ(27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച സോണിപത് ജില്ലയിലെ ഖാർഖോഡയിലെ റിലയൻസ് കനാലിൽ നിന്നാണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്.

ഒരു സംഗീത ആൽബത്തിൻ്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ശീതളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അവരുടെ കാമുകനെന്ന് കരുതുന്ന ഇസ്രാന സ്വദേശിയായ സുനിലെന്നയാളെ കസ്റ്റഡിയിലെടുത്തു.

ജൂൺ 14-ന് അഹാർ ജില്ലയിൽ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതൾ. ഇവർ മടങ്ങിയെത്താൻ വൈകിയതോടെ സഹോദരി നേഹ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് മുറിവേറ്റ നിലയിൽ മൃതദേഹം കനാലിൽ‌ കണ്ടെത്തിയത്.

ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകളിൽ നിന്നാണ് മരിച്ചത് ശീതളാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. നേഹ ശനിയാഴ്ച ശീതളുമായി വീഡിയോ കോൾ വഴി ബന്ധപ്പെട്ടിരുന്നു. കാമുകൻ സുനിൽ തന്നെ ഉപദ്രവിച്ചെന്നും ശീതൾ നേഹയോട് പറഞ്ഞിരുന്നതായാണ് വിവരം. ആറ് മാസം മുമ്പാണ് സുനിലിനെ ശീതൾ പരിചയപ്പെട്ടത്. ശീതളിനെ അനുനയിപ്പിക്കാൻ സുനിൽ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.

"സുനിൽ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ശീതൾ കണ്ടെത്തിയിരുന്നു. ഇതോടെ ബന്ധം ഉപേക്ഷിച്ചു. പക്ഷേ സുനിൽ അവളെ പിന്തുടർന്നുകൊണ്ടിരുന്നു. ശനിയാഴ്ച അർദ്ധരാത്രിയിൽ വീഡിയോ കോളിലൂടെ ശീതൾ എന്നെ ബന്ധപ്പെടുകയും ജോലി പൂർത്തിയാക്കിയെന്നും ഉടൻ വീട്ടിലെത്തുമെന്നും പറഞ്ഞു. സുനിൽ സ്ഥലത്ത് എത്തി തന്നെ ആക്രമിച്ചതായി അവൾ പറഞ്ഞിരുന്നു," നേഹ പൊലീസിനോട് പറഞ്ഞു.

Share this story

Share

Related Stories