The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കണ്ണൂരിന്റെ ഭരണ സിരാകേന്ദ്രം ഇനി ശുചിത്വത്തിന്റെ മാതൃകാകേന്ദ്രം

മികച്ച ജൈവ, അജൈവ മാലിന്യ പരിപാലനം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം, സൗന്ദര്യവല്‍ക്കരണം, പൊതുശുചിത്വ നിലവാരം, ഹരിത പ്രോട്ടോക്കോള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സിവില്‍ സ്റ്റേഷന്…

Kerala29 Mar 2025, 7:05 PM 50,517
കണ്ണൂരിന്റെ ഭരണ സിരാകേന്ദ്രം ഇനി ശുചിത്വത്തിന്റെ മാതൃകാകേന്ദ്രം

മികച്ച ജൈവ, അജൈവ മാലിന്യ പരിപാലനം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം, സൗന്ദര്യവല്‍ക്കരണം, പൊതുശുചിത്വ നിലവാരം, ഹരിത പ്രോട്ടോക്കോള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സിവില്‍ സ്റ്റേഷന്‍ ഹരിത സ്ഥാപനമായത്. ഹരിത ഓഫീസ് ഗ്രേഡിങ്ങിനായുള്ള വകുപ്പ് മേധാവികള്‍ക്കുള്ള വിശദീകരണ യോഗങ്ങളും പരിശോധനാ ഘടകങ്ങളും അവതരിപ്പിക്കാന്‍ ഹരിത കേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നല്‍കിയിരുന്നു. സിവില്‍ സ്റ്റേഷന്‍ മന്ദിരം, അനക്സ്, പി ഡബ്ല്യു ഡി കോംപ്ലക്സ് എന്നിവിടങ്ങളില്‍ നിരന്തര മോണിറ്ററിങ്ങിനായി ഓരോ ഫ്ളോറിലും ഫ്ളോര്‍ മാനേജര്‍മാരെ നിയമിച്ചിരുന്നു. ഇതോടൊപ്പം പ്രതിമാസ യോഗങ്ങള്‍, വിലയിരുത്തലുകള്‍, ഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍,  നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. പൊതുശുചീകരണവും ഓഫീസ് തല ശുചീകരണവും നടത്തി.


ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ മരങ്ങള്‍ സംബന്ധിച്ച പഠനം നടത്തി ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചു. പൊതു ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍ മുഴി മോഡല്‍ കമ്പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി.


സിവില്‍ സ്റ്റേഷന്‍ ഓഫീസ് സമുച്ചയത്തിലെ 93 ഓഫീസുകളില്‍ പരിശോധന ടീം സന്ദര്‍ശനം നടത്തി. 31 ഘടകങ്ങളെ ആസ്പദമാക്കി 72 ഓഫീസുകള്‍ എ പ്ലസ് ഗ്രേഡും 21 ഓഫീസുകള്‍ എ ഗ്രേഡും നേടി. ഓഫീസ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി 2843 ചെടിച്ചട്ടികളിലായുള്ള വിവിധയിനം ചെടികള്‍ ഇവിടെയുണ്ട്. വൃക്ഷത്തൈകള്‍, വള്ളിച്ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചക്കറി കൃഷി എന്നിവയും സിവില്‍ സ്റ്റേഷന്റെ പ്രത്യേകതയാണ്. ഇവിടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഓഫീസ് ഹരിതചട്ട പാലനത്തിന്റെ ഭാഗമായി 2584 കഴുകി ഉപയോഗിക്കാവുന്ന പ്ലേറ്റുകളും ഗ്ലാസുകളുമുണ്ട്. ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപപ്പെടുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാന്‍ 285 ബിന്നുകളും ഇവയിലെ മാലിന്യങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ഹരിതകര്‍മ സേനയ്ക്ക് നല്‍കാനുമുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Share this story

Share

Related Stories