The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

39-ാമത് ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് തുടക്കമായി

39-ാ മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. കായിക മേളയുടെ ഉദ്ഘാടനം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.കേരളത്തിൽ മി…

Kerala13 Jan 2024, 5:00 AM 26,985
39-ാമത് ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് തുടക്കമായി

39-ാ മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. കായിക മേളയുടെ ഉദ്ഘാടനം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.


\"\"


കേരളത്തിൽ മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന് ഏറ്റവും വലിയ ഉദാഹരമാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടി.  കേരളത്തിന്റെ  അങ്ങോളമിങ്ങോളമുള്ള സ്റ്റേഡിയങ്ങളെ മികച്ച രീതിയിൽ നവീകരിക്കുകയും ഓരോ പഞ്ചായത്തുകളിലും കളിക്കളങ്ങൾ വികസിപ്പിക്കുകയും ചെയ്ത് നവീനമായ കായിക സംസ്‌കാരത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കായിക സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നത് നവകേരള സൃഷ്ടിയുടെ പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു.


 ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മസ്തിഷ്‌കവും മനസും ഉണ്ടാകൂ. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് കായിക ആരോഗ്യവും അനിവാര്യമാണ്. കായിക പ്രതിഭകൾക്ക് വേണ്ടി മാത്രമല്ല സ്‌കൂൾ, കോളേജ് തലത്തിലുള്ള ഓരോ കുട്ടികളുടെയും കായിക മികവ് വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി വളർത്തിയെടുക്കണമെന്ന കാഴ്ചപ്പാടോടു കൂടിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.


\"\"


 


അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാർഥികൾക്കും സ്‌പോർട്‌സിലും ഫിസിക്കൽ എജ്യൂക്കേഷനിലും പരിശീലനം ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


\"\"


സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലെയും ഒമ്പത് ഐ എച്ച് ആർ ഡി സ്‌കൂളുകളിലെയും ഏകേദശം 850 ൽ പരം കായിക പ്രതിഭകളാണ് കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്.  മത്സരാർത്ഥികൾ അടക്കം ഏകേദശം1250 ഓളം പേർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമാകും. 58  ഇനങ്ങളിലായുള്ള മത്സരങ്ങൾ നടക്കുന്ന കായികമേള 14ന്  വൈകിട്ട് മൂന്നിന് സമാപിക്കും.


ഉദ്ഘാടന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷനായി. ദേശീയ ഫുട്‌ബോൾ ടീം അംഗവും സ്‌പോർട്‌സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ സി.കെ വിനീത് കായികതാരങ്ങൾക്കുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ-ഇൻചാർഡ് ഡോ. രാജശ്രീ എം.എസ്, നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) സുൽഫിക്കർ എ., പി.ടി.എ വൈസ് പ്രസിഡനറ് എസ്. ഷജീബ് (ടി.എച്ച്.എസ്  നെടുമങ്ങാട്), തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories