The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന ക്ഷീരസഹകാരി അവാർഡുകൾ പ്രഖ്യാപിച്ചു

ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള സംസ്ഥാന ക്ഷീരവികസന വകുപ്പ് സംസ്ഥാന ക്ഷീരസഹകാരി അവാർഡുകൾ ക്ഷീര വികസന- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ…

Kerala15 Feb 2024, 10:15 PM 31,482
സംസ്ഥാന ക്ഷീരസഹകാരി അവാർഡുകൾ പ്രഖ്യാപിച്ചു

ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള സംസ്ഥാന ക്ഷീരവികസന വകുപ്പ് സംസ്ഥാന ക്ഷീരസഹകാരി അവാർഡുകൾ ക്ഷീര വികസന- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകരെയാണ് ഇത്തരത്തിൽ ആദരിക്കുന്നത്. ഇപ്രകാരം 2022-23 വർഷത്തിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച കർഷകർക്കുള്ള അവാർഡിന് അർഹരായവർക്ക് പുരസ്കാരങ്ങൾ നൽകും.


സംസ്ഥാനതല ജേതാവിന് ഒരുലക്ഷം രൂപ, ഓരോ മേഖലാ തലത്തിൽ (തിരുവനന്തപുരം/എറണാകുളം/മലബാർ) അവാർഡിന് അർഹരായവർക്ക് 50,000 രൂപ വീതവും, ജില്ലാതല അവാർഡ് ജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തി പത്രവുമാണ് നൽകുന്നത്. ആകെ 52 ക്ഷീരകർഷകരെയാണ് അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.


സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.സംസ്ഥാന ക്ഷീരസഹകാരി അവാർഡിന് ഷൈൻ കെ.ബി അർഹനായി. തിരുവനന്തപുരം മേഖലയിൽ ജനറൽ വിഭാഗത്തിൽ വിമൽ വിനോദും വനിതാ വിഭാഗത്തിൽ ആർ. ബിയാട്രിസും എസ്.സി/എസ്.ടി വിഭാഗത്തിൽ എൽ. ഗിരിജയും അവാർഡിനർഹരായി. എറണാകുളം മേഖലയിൽ ജനറൽ വിഭാഗത്തിൽ മാത്യു സെബാസ്റ്റ്യനും വനിതാ വിഭാഗത്തിൽ അമ്പിളി എം.കെയും എസ്.സി/എസ്.ടി വിഭാഗത്തിൽ റോയ് ചന്ദ്രനും അവാർഡിനർഹരായി. മലബാർ മേഖലയിൽ ജനറൽ വിഭാഗത്തിൽ മോഹൻദാസ് എം.വിയും വനിതാ വിഭാഗത്തിൽ ലീമ റോസ്ലിൻ എസും എസ്.സി/എസ്.ടി വിഭാഗത്തിൽ എ. രാജദുരെയും അവാർഡിനർഹരായി.


ക്ഷീരസഹകാരി-ജില്ലാതല അവാർഡ് ജേതാക്കളെയും മന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ജനറൽ വിഭാഗത്തിൽ തനലക്ഷ്മി എസും വനിതാ വിഭാഗത്തിൽ ആർ. കനകമ്മയും എസ്.സി/എസ്.ടി വിഭാഗത്തിൽ സി. ആർ. സിന്ധുവും അവാർഡിനർഹരായി.കൊല്ലം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഷാജി വി.യും വനിതാ വിഭാഗത്തിൽ ആർ. പ്രസന്നകുമാരിയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഡോ.രമയും അവാർഡിനർഹരായി.പത്തനംതിട്ട ജില്ലയിൽ ജനറൽ വിഭാഗത്തിൽ കെ.എം ജോസഫും വനിത വിഭാഗത്തിൽ ലിറ്റി ബിനോയും എസ്.സി/എസ്.ടി വിഭാഗത്തിൽ ബിനോയ് വി.ജെയും അവാർഡിനർഹരായി.


ആലപ്പുഴ ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഷിഹാബുദ്ദീൻ എം.എസും വനിതാ വിഭാഗത്തിൽ എൽ. വത്സലയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഷീലാ ധനജ്ഞയനും അവാർഡിനർഹരായി. കോട്ടയം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ബിജുമോൻ തോമസും വനിതാ വിഭാഗത്തിൽ ആലീസ് സേവ്യറും എസ്.സി/എസ്.ടി വിഭാഗത്തിൽ പ്രകാശൻ എ.കെയും അവാർഡിനർഹരായി.ഇടുക്കി ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജിൻസ് കുര്യനും വനിതാ വിഭാഗത്തിൽ നിഷ ബെന്നിയും എസ്.സി/എസ്.ടി വിഭാഗത്തിൽ രാമമൂർത്തിയും അവാർഡിനർഹരായി.എറണാകുളം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജിനിൽ മാത്യുവും വനിതാ വിഭാഗത്തിൽ അല്ലി സൈമണും എസ്.സി/എസ്.ടി വിഭാഗത്തിൽ അപർണ്ണ പി.കെയും അവാർഡിനർഹരായി.


തൃശ്ശൂർ ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജോണി ജോസഫും വനിതാ വിഭാഗത്തിൽ ലക്ഷ്മി മേനോനും എസ്.സി/എസ്.ടി വിഭാഗത്തിൽ മൻദീപക് വി.എം ഉം അവാർഡിനർഹരായി.പാലക്കാട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ സേതുരാമലിംഗവും വനിതാ വിഭാഗത്തിൽ എസ് ദിവ്യയും എസ്.സി/എസ്.ടി വിഭാഗത്തിൽ രാജേശ്വരിയും അവാർഡിനർഹരായി.മലപ്പുറം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ബിജു ജോണും വനിതാ വിഭാഗത്തിൽ സജിത ഇ.പിയും എസ്.സി/എസ്.ടി വിഭാഗത്തിൽ പി. ചിഞ്ചുവും അവാർഡിനർഹരായി.കോഴിക്കോട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഡാന്റി ജോസഫും വനിതാ വിഭാഗത്തിൽ കീർത്തി റാണിയും എസ്.സി/എസി.ടി വിഭാഗത്തിൽ തുളസി ബായ് എം.പിയും അവാർഡിനർഹരായി.വയനാട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജോർജ് എം.കെയും വനിതാ വിഭാഗത്തിൽ ലിസ്സമ്മ ജോർജും എസ്.സി/എസ്.ടി വിഭാഗത്തിൽ സുധ സുരേന്ദ്രനും അവാർഡിനർഹരായി.കണ്ണൂർ ജില്ലയിൽ ജനറൽ വിഭാഗത്തിൽ പ്രതീഷ് കെയും വനിതാ വിഭാഗത്തിൽ സുലോചന വി.ബിയും എസ്.സി/എസ്.ടി വിഭാഗത്തിൽ കുമാരൻ എൻ ഉം അവാർഡിനർഹരായി.കാസർഗോഡ് ജില്ലയിൽ ജനറൽ വിഭാഗത്തിൽ രവീന്ദ്രൻ പി.ടിയും വനിതാ വിഭാഗത്തിൽ മുംതാസ് അബ്ദുള്ള കുഞ്ഞിയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഒ.എം. രാമചന്ദ്രനും അവാർഡിനർഹരായി.


Share this story

Share

Related Stories