The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സുരക്ഷിതത്വവും ശുദ്ധവുമായ ഇ – കുക്കിംഗിലേക്ക് സമൂഹം മാറണം

അന്താരാഷ്ട്ര ഊർജ മേളയിൽ ഇ- കുക്കിംഗ് വിഷയമായിനൂതനത്വവും സുരക്ഷിതത്വവും നൽകുന്ന ഇ-കുക്കിംഗ് സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊർജമേളയിലെ പാനൽ ചർച്ച ശ്രദ്ധേയമായി. 75 ശതമാനം ഗ്രാമീണരും 25 ശതമ…

Kerala09 Feb 2024, 4:40 AM 41,877
സുരക്ഷിതത്വവും ശുദ്ധവുമായ ഇ – കുക്കിംഗിലേക്ക് സമൂഹം മാറണം

അന്താരാഷ്ട്ര ഊർജ മേളയിൽ ഇ- കുക്കിംഗ് വിഷയമായി


നൂതനത്വവും സുരക്ഷിതത്വവും നൽകുന്ന ഇ-കുക്കിംഗ് സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊർജമേളയിലെ പാനൽ ചർച്ച ശ്രദ്ധേയമായി. 75 ശതമാനം ഗ്രാമീണരും 25 ശതമാനം നഗരവാസികളും ഇപ്പോഴും ഖരരൂപത്തിലുള്ള ഇന്ധനമാണ് രാജ്യത്ത് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് എൻ ഐ എ എസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രുദ്രോദീപ് മജുംദാർ പറഞ്ഞു. ആളുകൾ ഈ രീതിയിൽ നിന്ന് മാറാൻ മാനസികമായി തയ്യാറായിട്ടില്ല. വൈദ്യുതി ഉപയോഗിച്ചുള്ള പാചകം നടത്തുന്നതിനായി പുതിയ പാത്രങ്ങൾ വാങ്ങുക ,വീട്ടിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തുക തുടങ്ങിയവ ചെയ്യേണ്ടി വരുന്നത് സാമ്പത്തികമായി പ്രയാസം ഉണ്ടാക്കുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ചിട്ടുള്ള പാചകത്തിനോട് വിമുഖത കാണിക്കുന്നതിന് ഇതും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇ-പാചകരീതി സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങൾക്ക് കൈവന്നിട്ടില്ല. യഥാർത്ഥത്തിൽ ഫല പ്രദമായ ഊർജ്ജ ഉപയോഗം, പാരി സ്ഥിതിക പോഷക മേന്മ എന്നിവയെല്ലാം ഇ -കുക്കിംഗ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കണമെന്ന് ഇന്റർനാഷണൽ കോപ്പർ അസോസിയേഷൻ ഡയറക്ടർ കെ എൻ ഹേമന്ത് കുമാർ അഭിപ്രായപ്പെട്ടു. ഇതിനായി കൃത്യമായ മാർഗരേഖ തയ്യാറാക്കി ഉപഭോക്താക്കൾക്ക് നൽകേണ്ടത് ആവശ്യമാണ്. വൈദ്യുതി ഉപയോഗിച്ച് പാചകം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പുരപ്പുറ സൗരോർജ്ജ പാനൽ വഴി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗപ്പെടുത്തുന്നതും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദ്വിതീയ ഊർജ ആശ്രയമെന്ന നിലയിലാണ് ഇ കുക്കിംഗിനെ സമൂഹം കാണുന്നതെന്ന് ടി ടി കെ പ്രസ്റ്റീജ് സീനിയർ വൈസ് പ്രസിഡന്റ് കെ ജി ജോർജ് പറഞ്ഞു. ഈ ചിന്താഗതി മാറണം. ഗ്യാസ് ഉപയോഗിച്ചുള്ള പാചകം സാധ്യമാവാത്ത സാഹചര്യത്തിൽ മാത്രമാണ് ഈ രീതിയെ ഉപയോഗപ്പെടുത്തുന്നത്. ഇത് മാറുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ വൈദ്യുത ചാർജ് ഉപയോഗിച്ചുള്ള പാചകം വിപുലമാക്കുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ പറഞ്ഞു. കേരളം ഒരു വൈദ്യുതഉപഭോഗ സംസ്ഥാനമാണ്. കേരളത്തിലെ വീടുകളാണ് വൈദ്യുത ഉപഭോഗത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് ഈ സാഹചര്യത്തിൽ ഉപഭോഗം കൂടിയ സമയം (peak hour )ആയിരിക്കും പാചകത്തിന് ഉപയോഗിക്കുന്നത്. ഇത് സംസ്ഥാനത്തിനെ കൂടുതൽ ഉപഭോഗ സംസ്ഥാനമാക്കി മാറ്റും. 500 അംഗൻവാടികളിൽ സ്ഥാപിച്ച് വിജയിച്ച മാതൃകയായ അംഗൻജ്യോതി പദ്ധതി മാതൃകാപരമാണ്. പുരപ്പുറ സൗര നിലയങ്ങൾ ഒരു പ്രധാന ഊർജ ഉറവിടമായി കേരളത്തിൽ വ്യാപകമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന മേള നാളെ സമാപിക്കും.


Share this story

Share

Related Stories