The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എസ്.എ.ടി. സെന്റർ ഓഫ് എക്സലൻസ്: ലൈസോസോമൽ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

* മന്ത്രി വീണാ ജോർജ് ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സന്തോഷം പങ്കുവച്ചുതിരുവനന്തപുരം എസ്.എ.ടി. സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി ലൈസോസോമൽ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്…

Kerala16 Feb 2025, 6:35 PM 50,875
എസ്.എ.ടി. സെന്റർ ഓഫ് എക്സലൻസ്: ലൈസോസോമൽ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

* മന്ത്രി വീണാ ജോർജ് ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സന്തോഷം പങ്കുവച്ചു


തിരുവനന്തപുരം എസ്.എ.ടി. സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി ലൈസോസോമൽ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ചു. ഗോഷർ, പോംപേ, ഹണ്ടർ, ഹർലർ തുടങ്ങിയ അപൂർവ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ പ്രത്യേക ക്യാമ്പാണ് സംഘടിപ്പിച്ചത്. ഈ കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടർ ചികിത്സയ്ക്കായാണ് അന്താരാഷ്ട്ര അപൂർവ രോഗ ദിനത്തോടനുബന്ധിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. പീഡിയാട്രിക്സ്, ഇ.എൻ.ടി, ജനറ്റിക്സ്, സൈക്കോളജി, ഡെവലപ്മെന്റൽ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 24 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.


ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായും രക്ഷകർത്താക്കളുമായും സംസാരിച്ചു. അപൂർവ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് ട്രെയിൻ യാത്രയിൽ സൗജന്യ നിരക്ക് ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതാമെന്ന് മന്ത്രി പറഞ്ഞു.


അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായുള്ള വിലകൂടിയ മരുന്നുകൾ നൽകാനുള്ള പദ്ധതി രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. 2024 ജനുവരി മുതലാണ് ലൈസോസോമൽ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്ന് നൽകി വരുന്നത്. നിലവിൽ 8 പേർക്കാണ് മരുന്ന് നൽകുന്നത്.


\"\"


എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി ഉയർത്തി. സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. എസ്.എ.ടി. ആശുപത്രിയിൽ ജനറ്റിക്സ് വിഭാഗം ആരംഭിച്ചു. അപൂർവ രോഗങ്ങളിലെ മികവിന്റെ കേന്ദ്രമായ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി, ജനിതക രോഗവിഭാഗം, ശ്വാസകോശ രോഗ വിഭാഗം, ഓർത്തോപീഡിക്സ് വിഭാഗം, ഫിസിക്കൽ മെഡിസിൻ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം രോഗികൾക്കായി ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന മൾട്ടി ഡിസിപ്ലിനറി ക്ലിനിക്ക് ആരംഭിച്ചു.


സെന്റർ ഓഫ് എക്സലൻസ് പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ. എച്ച്. ശങ്കറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സിഡിസി ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ബിന്ദു, ഇ.എൻ.ടി. വിഭാഗം മേധാവി ഡോ. സൂസൻ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories