The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റൈസിംഗ് മണിയൂർ സമഗ്ര കായിക പദ്ധതി ഉദ്ഘാടനം ചെയ്തു

വ്യായാമത്തിനുള്ള സൗകര്യങ്ങൾക്കൊപ്പം അവബോധവും പ്രധാനമെന്ന് മന്ത്രി എം ബി രാജേഷ്ജനങ്ങൾക്ക് വ്യായാമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അതിനുള്ള അവബോധവും പ്രധാനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

Kerala27 Feb 2024, 10:55 PM 19,988
റൈസിംഗ് മണിയൂർ സമഗ്ര കായിക പദ്ധതി ഉദ്ഘാടനം ചെയ്തു

വ്യായാമത്തിനുള്ള സൗകര്യങ്ങൾക്കൊപ്പം അവബോധവും പ്രധാനമെന്ന് മന്ത്രി എം ബി രാജേഷ്


ജനങ്ങൾക്ക് വ്യായാമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അതിനുള്ള അവബോധവും പ്രധാനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. റൈസിംഗ് മണിയൂർ സമഗ്ര കായിക പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ രണ്ടാം തലമുറ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് ജീവിതശൈലീ രോഗം. കായികാധ്വാനത്തിൽ വന്ന മാറ്റമാണ് ഇതിന് പ്രധാന കാരണം. ഒരു വാർഡിൽ ഒരു കളിക്കളം ഉൾപ്പടെയുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും ലഹരി പോലുള്ള വിപത്തിനെ നേരിടാനുള്ള മറുമരുന്നാണ് സ്പോർട്സ് എന്നും മന്ത്രി പറഞ്ഞു.


കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി രാഘവൻ, മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രഭ,

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്  സ്വാഗതവുംപഞ്ചായത്ത് സെക്രട്ടറി സജിത് കുമാർ നന്ദിയും പറഞ്ഞു.


ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനായാണ് മണിയൂർ ഗ്രാമപഞ്ചായത്ത് റൈസിംഗ് മണിയൂർ എന്ന കായികാരോഗ്യ പദ്ധതിആരംഭിക്കുന്നത്.


പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 21 വാർഡുകളിലും പ്രഭാത വ്യായാമം ഉൾപ്പടെ കാര്യക്ഷമമാക്കും. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച വ്യായാമ മുറകളുടെ പരിശീലനം, നടത്തം, സൈക്ലിംഗ്, യോഗ, ഡാൻസ് എന്നിവ പരിശീലിക്കും. ഇതിന് വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും.


വനിതകൾക്ക് ഷട്ടിൽ ക്ലബ്ബുകൾ, ഒരു വാർഡിൽ കളിസ്ഥലം, ഓപ്പൺ ജിം, നീന്തലിനായി സ്വിം മണിയൂർ, കായിക പരിശീലനം, കോച്ചിംഗ് ക്യാമ്പ്, കളരി പരിശീലനം, ജൻ്റർ റിസോഴ്സ് സെന്റർ തുടങ്ങിയ പദ്ധതികളാണ് റൈസിംഗ് മണിയൂരിന്റെ ഭാഗമായി നടപ്പാക്കാൻ പഞ്ചായത്ത് ആലോചിക്കുന്നത്.


Share this story

Share

Related Stories