The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

റേഷൻ വ്യാപാരികൾ പണിമുടക്കിൽ നിന്നും പിൻമാറണം: മന്ത്രി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ട…

Kerala06 Jul 2024, 2:35 AM 11,503
റേഷൻ വ്യാപാരികൾ പണിമുടക്കിൽ നിന്നും പിൻമാറണം: മന്ത്രി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ടുള്ള സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടു.


സമരത്തിന് ആധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ജൂലൈ 4ന് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ഭക്ഷ്യ- ധന വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. വേതന പാക്കേജ് പരിഷ്കരിക്കുക, കെ.ടി.പി.ഡി.എസ് ഓർഡറിൽ കാലോചിതമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ച് വരികയാണ്. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്.


റിപ്പോർട്ട് പരിശോധിച്ച് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങളിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ മന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു. റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് പൂർണ്ണമായും യോജിക്കുന്നതായും ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രിമാർ യോഗത്തെ അറിയിച്ചു. കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പൂർണ്ണമായും കൊടുത്തു തീർക്കുമെന്നും മന്ത്രിമാർ അറിയിച്ചു.


ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാനുള്ള അവസരം നിഷേധിക്കുന്ന കട അടച്ചിട്ടുള്ള സമര പരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.


Share this story

Share

Related Stories