The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മാലിന്യസംസ്‌കരണം കാര്യക്ഷമമല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറയും: മന്ത്രി

കോട്ടയം: മാലിന്യസംസ്‌കരണം കാര്യക്ഷമമായി ചെയ്യാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്…

Kerala17 Feb 2024, 7:25 PM 29,846
മാലിന്യസംസ്‌കരണം കാര്യക്ഷമമല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറയും: മന്ത്രി

കോട്ടയം: മാലിന്യസംസ്‌കരണം കാര്യക്ഷമമായി ചെയ്യാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി .


മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികളിൽനിന്നു മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും പിഴ ഈടാക്കും. പദ്ധതി വിഹിതത്തിൽ കുറവു വരുത്തുന്ന തുക നല്ല നിലയിൽ മാലിന്യനിർമാർജനത്തിൽ ഏർപ്പെട്ടിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറുമെന്നും മന്ത്രി പറഞ്ഞു.


മാലിന്യമുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ കൊണ്ടു കാര്യമായ മാറ്റമുണ്ടാക്കാനായില്ല. ഇനി കർശനമായ ശിക്ഷാ നടപടികളിലേക്കു കടക്കണം. സാധ്യമായിടത്തെല്ലാം സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന പരിപാടി ഒരു വർഷം കൊണ്ട് അവസാനിപ്പിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.


മാടപ്പള്ളി ബ്ലോക്കിലെ ഭക്ഷ്യസംസ്‌ക്കരണ ഇൻക്യുബേഷൻ ഫെസിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ, ജനകീയ ആസൂത്രണ രജത ജൂബിലി സ്മാരക കവാടം സമർപ്പണം, നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം, അങ്കണവാടികൾക്ക് സ്മാർട്ട് ടി.വി വിതരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കവാടത്തിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നിർവഹിച്ചു.


മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പൻ, കെ.ടി മോഹനൻ, കെ.എൻ. സുവർണകുമാരി, മിനി വിജയകുമാർ, ഗീത രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൈസാമ്മ ആന്റണി, സബിത ചെറിയാൻ, ടി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടർ പ്രാക്കുഴി, വിനു ജോബ് കുഴിമണ്ണിൽ, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, ബിന്ദു ജോസഫ്, സൈനാ തോമസ്, ബീനാ കുന്നത്ത്, ടീനാമോൾ റോബി, വി. വി. വിനയകുമാർ, ബ്‌ളോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. എ.കെ. അപ്പുക്കുട്ടൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.കെ. സുരേഷ് കുമാർ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ സെബാസ്റ്റ്യൻ ഡൊമനിക്, സി.ഡി പി.ഒ : കെ.പി. സിന്ധു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എ. ജോസഫ്, രതീഷ് ചെങ്കിലാത്ത്, ലിനു ജോബ്, ജെയിംസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.


Share this story

Share

Related Stories