The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ തലത്തിൽ 80 ശതമ…

Kerala01 Dec 2024, 11:35 PM 22,401
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ /  ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള ”പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2024-25” ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് ലഭിക്കുന്നത്. 2023-24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു / വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ  നേടുന്ന വിദ്യാർത്ഥികൾക്ക്  15,000  (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷർ  ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ്  ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in – എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ  വിദ്യാർഥി മുൻപ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമർപ്പിച്ചിരിക്കണം.  കൂടുതൽ വിവരങ്ങൾക്ക്:  0471 2300524, 0471-2302090.


Share this story

Share

Related Stories