The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; തമിഴ്‌നാട് ഗവർണർ; ദ്രാവിഡ അലർജിയെന്ന് സ്റ്റാലിൻ

ഹിന്ദി മാസാചരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വിമർശനവുമായി ഗവർണർ ആർ എൻ രവി. ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്‌. ഹിന്ദിയ്ക്കെതിരെ നടത്തുന്ന വി…

Kerala19 Oct 2024, 3:39 AM 30,719
തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; തമിഴ്‌നാട് ഗവർണർ; ദ്രാവിഡ അലർജിയെന്ന് സ്റ്റാലിൻ
ഹിന്ദി മാസാചരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വിമർശനവുമായി ഗവർണർ ആർ എൻ രവി. ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്‌. ഹിന്ദിയ്ക്കെതിരെ നടത്തുന്ന വിമർശനങ്ങൾ കേവലം കാരണങ്ങൾ മാത്രമാണെന്നും ​ഗവർണർ പറഞ്ഞു. ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ഹിന്ദി പഠിക്കാൻ ജനങ്ങളിൽ ആ​ഗ്രഹം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ ദൂരദർശന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച്‌ ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ​ഗവർണറുടെ വിമർശനം.


'ഹിന്ദിയ്ക്കെതിരായ വിമർശനം ഒരു കാരണം മാത്രമാണ്. കന്നഡ ദിവസവും, മലയാളം ദിവസവും, തെലുങ്കു ദിവസവും ആചരിച്ചു. ഞാൻ ഉറപ്പ് നൽകാം, ഹിന്ദി ദിവസമെന്ന് പറയുമ്പോൾ പ്രതിഷേധിക്കാൻ ആളുകളുണ്ടാകും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുത്തു. ഹിന്ദി പഠിക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾക്കുള്ള ആഗ്രഹത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാൻ സാധിച്ചു', ​ഗവർണർ പറ‍ഞ്ഞു.

ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദിയെ സർക്കാർ മൂന്നാം ഭാഷയായി പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

ഗവർണർ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി മാസാചരണത്തിന്റെ പേരിൽ തമിഴ്‌നാട്ടിലെ മനുഷ്യർക്കിടയിലെ ഐക്യം തകർക്കാൻ നോക്കരുത്. ഗവർണർക്ക് ദ്രാവിഡ അലർജിയാണ്. ദേശീയ ഗാനത്തിൽ നിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാൻ പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാ പദവിയിലിരുന്നു സ്വന്തം ഇഷ്ടത്തിന് പ്രവർത്തിക്കരുത്. തമിഴ് നാടിന്റെ വികാരത്തെ അവഹേളിക്കുന്ന ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.


ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷമായ അണ്ണാ ഡി എം കെയും രംഗത്തെത്തിയിരുന്നു.

Share this story

Share

Related Stories