The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പാലിയേറ്റിവ് കെയര്‍ ദിനം ; ജില്ലാതല ഉദ്ഘാടനവും രോഗീ സംഗമവും സംഘടിപ്പിച്ചു

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ),…

Kerala16 Jan 2024, 10:25 PM 14,554
പാലിയേറ്റിവ് കെയര്‍ ദിനം ; ജില്ലാതല ഉദ്ഘാടനവും രോഗീ സംഗമവും സംഘടിപ്പിച്ചു

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ), ദേശീയാരോഗ്യ ദൗത്യം എന്നിവര്‍ സംയുക്തമായി ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ കാഞ്ഞങ്ങാട് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.വി.സുരേശന്‍ ദിനാചരണ സന്ദേശം നല്‍കി.


കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി.സരസ്വതി, ഐ.എം.എ കാഞ്ഞങ്ങാട് സെക്രട്ടറി ഡോ.കെ.ജോണ്‍ ജോണ്‍, ഐ.എം.എ വനിത വിഭാഗം പ്രസിണ്ട് ഡോ.കൃഷ്ണ കുമാരി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അലീന ടോമി എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ സ്വാഗതവും പാലിയേറ്റീവ് കെയര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.ഷിജി ശേഖര്‍ നന്ദിയും പറഞ്ഞു


ചടങ്ങിനോടനുബന്ധിച്ച് ‘ഞങ്ങളുണ്ട് പരിചരണത്തിന് ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും നടന്നു. തുടര്‍ന്ന് ഐ.എം.എ കാഞ്ഞങ്ങാട് ചാപ്റ്റര്‍, കെ.ജി.എം.ഒ.എ കാസര്‍കോട് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത പാലിയേറ്റീവ് രോഗികള്‍ക്കുള്ള സ്റ്റേഹ സമ്മാനം വിതരണം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഓങ്കോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രാജു മാത്യു സിറിയക്ക് സ്വാന്തന പരിചരണം സംബന്ധിച്ചു ബോധവത്കരണ ക്ലാസ്സെടുത്തു.


ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രൈമറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 13 ആരോഗ്യ സ്ഥാപനങ്ങളിലായി സെക്കണ്ടറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കൂടാതെ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനവും ലഭ്യമാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ടേര്‍ഷ്യറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ലിംഫെഡിമ ക്ലിനിക്കുകളും ജില്ലാ ആശുപത്രിയില്‍ കൊളോസ്റ്റമി ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു. പ്രൈമറിതല സ്ഥാപനങ്ങളില്‍ 688 ഹോം കെയറുകളിലായി എല്ലാമാസവും 7311 ഓളം രോഗികള്‍ക്ക് പരിചരണം നല്‍കി വരുന്നുണ്ട്.


Share this story

Share

Related Stories