The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു: അനിത പ്രതാപ്

സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം ഇന്ന് അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത മാധ്യമപ്രവർത്തക അനിത പ്രതാപ്. ലോകമെമ്പാടും കാണുന്ന ഒരു പ്രതിഭാസമായി ആ അവസ്ഥ മാറിയിരിക്കുന്നുവെന…

Kerala20 Feb 2025, 6:15 AM 50,979
നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു: അനിത പ്രതാപ്

സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം ഇന്ന് അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത മാധ്യമപ്രവർത്തക അനിത പ്രതാപ്. ലോകമെമ്പാടും കാണുന്ന ഒരു പ്രതിഭാസമായി ആ അവസ്ഥ മാറിയിരിക്കുന്നുവെന്നും അവർ പറഞ്ഞു.


കോർപ്പറേറ്റുവൽക്കരണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിന് അതിജീവിക്കാനാവില്ല. അധികാരവും സമ്പത്തും ഒന്നിക്കുമ്പോൾ നിർഭയ മാധ്യമപ്രവർത്തനം സാധ്യമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിൽ നടന്ന ചാറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.


ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം 1983 ലാണ് ആരംഭിക്കുന്നത്. എന്നാൽ താൻ അതിൽ ഗവേഷണം തുടങ്ങിയത് 1980ൽ ആണ്. 1981 ൽ ലങ്കൻ പോലീസ് ജാഫ്ന പബ്ലിക് ലൈബ്രറി കത്തിക്കുമ്പോൾ ലങ്ക ഭാവിയിൽ നേരിടാൻ പോകുന്ന വിപത്തിനെ അവിടെ അടയാളപ്പെടുത്തുകയായിരുന്നു. ചരിത്രമാണ് ഭാവിയെ നിർണ്ണയിക്കുന്നത്. ചരിത്രത്തെ അറിയാൻ ഗവേഷണത്തെ കൂട്ടുപിടിക്കാനും പുതുതലമുറ പത്രപ്രവർത്തകരോട് അവർ നിർദേശിച്ചു.


ലങ്കയിലെ ഒരു ഗ്രാമീണ സ്ത്രീയെ പോലെ വേഷം ധരിച്ചാണ് മറ്റുള്ളവർക്ക് എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ തനിക്ക് പ്രവേശനം സാധ്യമായത്. അവസരങ്ങളെ ഉപയോഗിക്കാൻ പഠിക്കാൻ അറിയുന്നതുപോലെ സ്വയം പരിരക്ഷിക്കാൻ മുൻകരുതലുകൾ എടുക്കാനും വനിതാ മാധ്യമപ്രവർത്തകർ അറിഞ്ഞിരിക്കണം. ദയയും സഹാനുഭൂതിയും ഉണ്ടാകണം. സാഹചര്യങ്ങൾ എന്തായാലും പ്രശ്നങ്ങളിൽ മാധ്യമപ്രവർത്തകർ ഒളിച്ചോടരുത്. സ്ത്രീ എന്നത് ബാധ്യതയല്ല, അവസരമാണെന്നും അനിത പ്രതാപ് അഭിപ്രായപ്പെട്ടു.


Share this story

Share

Related Stories