The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്

പശ്ചാത്തല മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി കണ്ണൂർ ജില്ലയിലെ ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അവതരിപ്പിച്ചു. 41,31,190 രൂപ പ്രാ…

Kerala14 Mar 2025, 9:00 PM 32,885
വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്

പശ്ചാത്തല മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി കണ്ണൂർ ജില്ലയിലെ ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അവതരിപ്പിച്ചു. 41,31,190 രൂപ പ്രാരംഭ ബാക്കിയും 19,01,60,259 രൂപ വരവും 19,12,81,902 രൂപ ചെലവും 30,09,547 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ബജറ്റ് ഇത്തവണ ഊന്നൽ നൽകിയത്.


ഏടന്നൂർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ, പെരുമുണ്ടേരി കുടിവെള്ള പദ്ധതിക്ക് 8.5 ലക്ഷം രൂപ, മുക്കിച്ചാങ്കണ്ടി കുടിവെള്ള പദ്ധതിക്ക് ഏഴ് ലക്ഷം രൂപ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് 14 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും പുനരുദ്ധാരണത്തിന് 4.5 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. തീരദേശ മേഖലയെ ചേർത്തുപിടിച്ച ബജറ്റ് മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് മികച്ച പിന്തുണയാണ് നൽകിയത്. തീരദേശ മേഖലയിലെ പദ്ധതികൾക്ക് വേണ്ടി 19 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വ്യക്തിഗത സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖല, മൃഗസംരക്ഷണം എന്നിവ ഉൾപ്പെടെ ഉൽപാദന മേഖലയിൽ 86 ലക്ഷം രൂപയാണ് ബജറ്റ് വകയിരുത്തിയത്. ശുചിത്വവും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 31 ലക്ഷം രൂപ വകയിരുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി കെ.എ. ലസിത, അക്കൗണ്ടന്റ് പി.കെ. സുധീഷ്, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.


Share this story

Share

Related Stories