The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പുത്തനറിവുകൾ ഉപയോഗിക്കണം : മന്ത്രി ഡോ. ആർ ബിന്ദു

വിദ്യാർഥികൾ പുത്തനറിവുകൾ നേടി അതിലൂടെ സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം കണ്ടെത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ…

Kerala30 Nov 2024, 4:30 AM 18,552
സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പുത്തനറിവുകൾ ഉപയോഗിക്കണം : മന്ത്രി ഡോ. ആർ ബിന്ദു

വിദ്യാർഥികൾ പുത്തനറിവുകൾ നേടി അതിലൂടെ സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം കണ്ടെത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


ലോക വൈജ്ഞാനിക മേഖലയിൽ കേരളം തനതായ മോഡൽ രൂപപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായി നിലവിൽ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും സുസ്ഥിര വികസന ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് കഴിയണം. വ്യക്തിപരമായ വിജയങ്ങളിലൊതുങ്ങാതെ സമൂഹത്തിന് നേട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ മാലിന്യനിർമ്മാർജ്ജനം, കാർഷികം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.\"\"


യുവതലമുറയുടെ പുത്തൻ ആശയങ്ങൾ സർക്കാർ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെ – ഡിസ്‌ക് എന്നിവ സംയുക്തമായി ഇത്തരം ആശയങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആശയങ്ങൾ പ്രായോഗിക തലത്തിലേക്ക് മാറ്റുന്നതിനായി ഇൻകുബേഷൻ സെന്ററുകളും സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സഹയസൗകര്യങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.\"\"


റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഡിജിറ്റൽ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ പഠന അവസരങ്ങൾ അവസാനിക്കുന്നില്ല. അക്കാദമിക് അറിവിലുപരി ചിന്തിക്കാനും നൂതന ആശയങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാവണം പ്രൊഫഷണൽ കോളേജുകളുടെ പ്രവർത്തനം. ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജ് രജത ജൂബിലി ആഘോഷിക്കുന്ന കാലഘട്ടത്തിൽ പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികളെയും മന്ത്രി അനുമോദിച്ചു.


എൽ പി എസ് സി ഡയറക്ടർ ഡോ വി നാരായണൻ, ടെക്‌നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ ഷാലിജ് പി ആർ, കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഡീൻ ഡോ. വിനു തോമസ്, ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ ഷൈനി ജി എന്നിവർ സംസാരിച്ചു.


Share this story

Share

Related Stories