The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അണ്ടൂർക്കോണം എൽ.പി.എസിന് പുതിയ കെട്ടിടം, കണിയാപുരം ഗവ. യു. പി. എസിന് പുതിയ മെസ് ഹാൾ

മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചുഅണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ നിർമാണം പൂർത്തിയാക്കിയ അണ്ടൂർക്കോണം എൽ.പി.എസിന്റെ പുതിയ മന്ദിരവും കണിയാപുരം ഗവ. യു. പി. എസിന്റെ പുതിയ മെസ് ഹാളും ഭക്ഷ്യ പൊതുവിതരണ…

Kerala02 Feb 2024, 9:10 PM 32,133
അണ്ടൂർക്കോണം എൽ.പി.എസിന് പുതിയ കെട്ടിടം, കണിയാപുരം ഗവ. യു. പി. എസിന് പുതിയ മെസ് ഹാൾ

മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു


അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ നിർമാണം പൂർത്തിയാക്കിയ അണ്ടൂർക്കോണം എൽ.പി.എസിന്റെ പുതിയ മന്ദിരവും കണിയാപുരം ഗവ. യു. പി. എസിന്റെ പുതിയ മെസ് ഹാളും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു.


സ്‌കൂൾ അന്തരീക്ഷവും അടിസ്ഥാനസൗകര്യവും മെച്ചപ്പെടുത്തുന്നതിന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും വളരെയോറെ പ്രധാന്യം നൽകുന്നുവെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. വലിയ കെട്ടിടങ്ങൾ, എ.സി ക്ലാസ്മുറികൾ, ലിഫ്റ്റ് സൗകര്യം എന്നിങ്ങനെയാണ് സർക്കാർ സ്‌കൂളുകളിലെ സൗകര്യങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല പഠന നിലവാരത്തിലും മികവിന്റെ കേന്ദ്രങ്ങളാകുകയാണ് സർക്കാർ സ്‌കൂളുകളെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാലയങ്ങളുടെ വികസനം ഇപ്പോൾ സമൂഹം ഏറ്റെടുക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് കണിയാപുരം സർക്കാർ യു.പി.എസിൽ മെസ് ഹാൾ പണിതത്. ഒരേ സമയം മൂന്നൂറോളം കുട്ടികൾക്ക് മെസ് ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. കൂടാതെ പി.ടി.എയുടെ ആവശ്യപ്രകാരം സ്‌കൂളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.


എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ചെലവഴിച്ചാണ് അണ്ടൂർക്കോണം എൽ.പി.എസിലെ നാല് ക്ലാസ് മുറികളുൾപ്പെടുന്ന പുതിയ കെട്ടിടം നിർമിച്ചത്.


അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ.എസ് ഇരു ചടങ്ങുകളിലും അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മാജിദാ ബീവി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ റഫീഖ് എന്നിവരും പങ്കെടുത്തു.


Share this story

Share

Related Stories