The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നീലിയും ജൂനോയും ഇനി ഡബിള്‍ സ്‌ട്രോങ്; ജില്ലയിലെ കെ9 സ്‌ക്വാഡിന് പുതുവീട്

മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കെ9 സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ…

Kerala08 Feb 2024, 2:15 AM 25,534
നീലിയും ജൂനോയും ഇനി ഡബിള്‍ സ്‌ട്രോങ്; ജില്ലയിലെ കെ9  സ്‌ക്വാഡിന് പുതുവീട്

മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കെ9 സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ പുതിയവീടിന്റെ പൂമുഖത്ത് ഭാവമാറ്റമേതുമില്ലാതെ എസ്തറും നീലിയും ജൂനോയും കിടപ്പുണ്ടായിരുന്നു. ചുവന്ന അംഗവസ്ത്രമണിഞ്ഞ് ആഘോഷമായി പുതിയ കൂട്ടിലേക്കുള്ള പ്രവേശനോത്സവത്തിനെത്തിയ കെ9 സ്‌ക്വാഡിലെ ഡോണയ്ക്കും എയ്ഞ്ചലിനുമൊക്കെ ഇടുക്കിയുടെ കുറ്റാന്വേഷണ, ദുരന്തനിവാരണ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്.


\"\"


1986 ല്‍ ആരംഭിച്ച ഇടുക്കി കെ9 സ്‌ക്വാഡിന് 38 വര്‍ഷത്തിന് ശേഷം സ്വന്തമായി ലഭിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പൊലീസിലെ ‘പുലിക്കുട്ടികള്‍’ ഒരുമിച്ചെത്തിയത്. 1986ല്‍ രണ്ട് നായകളുമായി ആരംഭിച്ച ജില്ലാ കെ9 സ്‌ക്വാഡില്‍ ഇപ്പോള്‍ ഒമ്പത് അംഗങ്ങളുണ്ട്. ആധുനിക നിലവാരത്തിലുള്ള കെന്നലുകളാണ് ഇവര്‍ക്കായി പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുള്ളത്. കുയിലിമല എ.ആര്‍ ക്യാമ്പിന് സമീപത്ത് 3100 ചതുരശ്രയടി വലുപ്പത്തില്‍ 82 ലക്ഷം രൂപ ചെലവിലാണ് പുതിയ ആസ്ഥാന മന്ദിരം നിര്‍മിച്ചിട്ടുള്ളത്.


സംഘത്തിലെ ട്രാക്കര്‍ നായയായ എസ്‌തേര്‍ ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. കുറ്റാന്വേഷണത്തില്‍ ലോക്കല്‍ പൊലീസിനെ ഏറ്റവുമധികം സഹായിച്ചിട്ടുള്ള എസ്‌തേറാണ് കുട്ടിക്കാനത്ത് നടന്ന ഒഡിഷ യുവതിയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്കനായ ചന്തുവും ലാബ് ഇനത്തിലുള്ളതാണ്. സക്വാഡില്‍ ഏറ്റവുമധികം വിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ളതിന്റെ പെരുമയും ചന്തുവിന് തന്നെ.


\"\"


കേരള പൊലീസിലെ തന്നെ ആദ്യ നാര്‍ക്കോട്ടിക് ഡിറ്റക്ടിങ് നായാണ് നീലി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ നിന്ന് പരിശീലനം ലഭിച്ച ലൈക്ക കഞ്ചാവ് കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗധ്യമുള്ളയാളാണ്. ബിഗില്‍ ഇനത്തില്‍പ്പെട്ട ഡോളിക്ക് പക്ഷേ സ്‌ഫോടക വസ്തുക്കള്‍ മണത്തറിയുന്നതിലാണ് കമ്പം. പെട്ടിമുടി, മൂലമറ്റം, കുടയത്തൂര്‍ പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ചയാളാണ് ഡോണ. ബെല്‍ജിയം മെനോയിസ് ഇനത്തില്‍പ്പെട്ട എയ്ഞ്ചല്‍ 2021 ലെ കൊക്കയാര്‍ ദുരന്തം, കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ എന്നിവയില്‍ മണ്ണിനടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു.


Share this story

Share

Related Stories