The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നല്ലളം ഗവ. ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

മതനിരപേക്ഷതയാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും മതസാഹോദര്യം നിലനിർത്തുന്ന നിലയിൽ ജനാധിപത്യ വിദ്യാഭ്യാസക്രമം സംസ്ഥാനത്ത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന…

Kerala30 Jan 2024, 10:15 PM 29,117
നല്ലളം ഗവ. ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

മതനിരപേക്ഷതയാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും മതസാഹോദര്യം നിലനിർത്തുന്ന നിലയിൽ ജനാധിപത്യ വിദ്യാഭ്യാസക്രമം സംസ്ഥാനത്ത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. നല്ലളം ഗവ. ഹൈസ്കൂളിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 141 സ്കൂളുകൾക്ക് അഞ്ചു കോടി വീതവും 386 സ്കൂളുകൾക്ക് മൂന്ന് കോടി രൂപ വീതവും 446 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതവും കിഫ്‌ബി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്ലാസ് മുറികളെല്ലാം ഹൈടെക്കായി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും ഓരോ വിദ്യാലയത്തെ വീതം തെരഞ്ഞെടുത്ത് ആ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളുടെ അക്കാദമിക മികവ് കൂടി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘മോഡൽ സ്കൂൾ പദ്ധതി’ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


മണ്ഡലത്തിലെ ജയന്തി റോഡിന് ഒരു കോടി 45 ലക്ഷം രൂപയും ശാരദ മന്ദിരം റോഡിന് രണ്ടുകോടി 90 ലക്ഷം രൂപയും സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു.


മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. മൂന്ന് ക്ലാസ് മുറികൾ, ഐടി ലാബ്, സെമിനാർ ഹാൾ, ടോയ്‌ലറ്റ് സമുച്ചയം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.


ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി യമുന റിപ്പോർട്ടും ഇൻകെൽ പ്രതിനിധി ഷാനിദ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു. കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, കൗൺസിലർമാരായ റഫീന അൻവർ, മൈമൂന ടീച്ചർ എസ്.എം.സി ചെയർമാൻ കെ ഷലീൽ, എം.പി.ടി.എ പ്രസിഡന്റ്‌ ഹാത്തിക്കാബി, സ്റ്റാഫ് സെക്രട്ടറി വി വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ്‌ കെ പി സഹീർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എം വി ജാഹിഷ് നന്ദിയും പറഞ്ഞു.


Share this story

Share

Related Stories