The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മിഷന്‍ അംഗന്‍വാടി പദ്ധതി: കാസർഗോഡ് വികസന പാക്കേജില്‍ സ്മാര്‍ട്ടായി അങ്കണവാടികള്‍

കാസർഗോഡ് ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് അംഗന്&#x…

Kerala07 Feb 2025, 6:30 PM 19,972
മിഷന്‍ അംഗന്‍വാടി പദ്ധതി: കാസർഗോഡ് വികസന പാക്കേജില്‍ സ്മാര്‍ട്ടായി അങ്കണവാടികള്‍

കാസർഗോഡ് ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച് മിഷന്‍ അംഗണവാടി പദ്ധതിയില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് തുക വകയിരുത്തി പ്രവൃത്തികള്‍ നടന്നുവരികയാണ്. നിലവില്‍ എട്ട് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. 18 അങ്കണവാടികളുടെ നിര്‍മ്മാണം നടന്നു വരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതിവേഗം നല്‍കുകയാണ് കാസര്‍ഗോഡ് വികസന പാക്കേജിന്റെ കീഴില്‍ നടപ്പാക്കുന്ന ഈ പദ്ധതി.


ഇതിന്റെ ഭാഗമായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു അംഗന്‍വാടിക് 7.31 ലക്ഷം മുതല്‍ 12.92 ലക്ഷം രൂപ വരെ ചെലവഴിച്ച് നിരവധി ആധുനിക അംഗണവാടി നിര്‍മിക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ജില്ലയുടെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ആധുനിക സൗകര്യങ്ങളോടെ അങ്കണവാടികള്‍ ഉയര്‍ന്നു വരുമ്പോള്‍, ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പഠനമേഖല ലഭ്യമാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മന്നംകുഴി, കോട്ടപ്പുറം, വര്‍ക്കത്തൊട്ടി, കുതിരപ്പാടി, അലായി, കുട്ടമത്ത് മിനി, ബളാംതോട് എന്നീ സ്ഥലങ്ങളിലെ അങ്കണവാടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. ഇത് കാസര്‍ഗോഡ് ജില്ലയിലെ വിദ്യഭ്യാസ രംഗത്തുള്ള വളര്‍ച്ചയ്ക്ക് പുതിയ അധ്യായം തുറന്നിടും.


കാസര്‍കോട് വികസന പാക്കേജിന്റെ കീഴില്‍ ഏകദേശം മൂന്ന് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുക മാത്രമല്ല, സ്ത്രീകളുടെയും ആഗോള വികസനത്തിന്റെയും ഗുണഫലങ്ങള്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കാം. നിലവില്‍ പൂര്‍ത്തിയായ പദ്ധതികളായ കുട്ടമത്ത് മിനി (ചെറുവത്തൂര്‍), ബാളാംതോട് (പനത്തടി) എന്നിവയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, മറ്റ് അങ്കണവാടികള്‍ക്കും സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയായാല്‍ കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ, സാമൂഹിക മേഖലകള്‍ക്ക് വലിയ ഉണര്‍വ്വ് നല്‍കും. ജില്ലയില്‍ എല്ലാ അംഗണവാടികള്‍ക്കും സ്വന്തമായി സ്മാര്‍ട്ട് അങ്കണവാടികെട്ടിടം നിര്‍മ്മിക്കുന്ന മിഷന്‍ അങ്കണവാടി പദ്ധതി സഫലമാകുന്നതോടുകൂടി ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കാസർഗോഡ് മാറും.


Share this story

Share

Related Stories