The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ന്യൂനപക്ഷ സ്കോളർഷിപ്പ്: ഇതുവരെ ചെലവഴിച്ചത് 6.25 കോടി

*5956 വിദ്യാർഥികൾക്കു പ്രയോജനംന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പ് ഇനത്തിൽ 5956 വിദ്യാർഥികൾക്കായി നടപ്പു സാമ്പത്തിക വർഷം ഇതുവരെ ചെലവഴിച്ചത് 6.25 കോടി രൂപ. ത്രിവത്സര പോളിടെക്‌നിക് കോഴ്‌സുകളിൽ പഠിക്കുന്…

Kerala30 Jan 2024, 6:30 AM 26,441
ന്യൂനപക്ഷ സ്കോളർഷിപ്പ്: ഇതുവരെ ചെലവഴിച്ചത് 6.25 കോടി

*5956 വിദ്യാർഥികൾക്കു പ്രയോജനം


ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പ് ഇനത്തിൽ 5956 വിദ്യാർഥികൾക്കായി നടപ്പു സാമ്പത്തിക വർഷം ഇതുവരെ ചെലവഴിച്ചത് 6.25 കോടി രൂപ. ത്രിവത്സര പോളിടെക്‌നിക് കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ് 1164 പേർക്കായി 69.93 ലക്ഷം രൂപ ചെലവഴിച്ചു. പാരാമെഡിക്കൽ ഡിപ്ലോമ, ജനറൽ നഴ്‌സിംഗ് ഡിപ്ലോമ പഠിക്കുന്ന 445 വിദ്യാർഥികൾക്കായി 66.75 ലക്ഷം രൂപ ചെലവഴിച്ചു.


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് സ്‌കീമിൽ 4315 വിദ്യാർഥികൾക്കായി 4.72 കോടി രൂപയാണ് ചെലവഴിച്ചത്. എസ്.എസ്.എൽ.സി. പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങിയ വിദ്യാർഥികൾക്ക് 10,000 രൂപയും ബിരുദത്തിന് 80 ശതമാനം മാർക്കും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാർക്കും നേടിയവർക്ക് 15,000 രൂപയും അനുവദിക്കുന്ന സ്‌കോളർഷിപ്പ് ആണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി. ഐ.എം.എസ്.സി എന്നിവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് ഇനത്തിൽ 32 പേർക്കായി 16 ലക്ഷം രൂപ ചെലവഴിച്ചു. ഇതിനു പുറമേ നിരവധി സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.


വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, ഐ.ടി.സി ഫീ റീഇമ്പേഴ്സ്‌മെന്റ് സ്‌കോളർഷിപ്പ്, ഉറുദു സ്‌കോളർഷിപ്പ്, സി എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് (റിന്യുവൽ) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വകുപ്പ് മുഖേന വിതരണം ചെയ്യുന്ന മറ്റു സ്‌കോളർഷിപ്പുകളായ സി.എ/സി.എം.എ/സി.എസ് സ്‌കോളർഷിപ്പ്, സിവിൽ സർവീസ്, സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചു. ഫണ്ട് പൂർണ്ണമായി വിനിയോഗിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി നൽകിയിട്ടുണ്ട്. കൂടാതെ അസാപ് മുഖേന നൈപുണ്യ പരിശീലനം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളുമെടുത്തു.


ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് പ്രൊഫഷണൽ കോളേജുകളിൽ അഡ്മിഷൻ പൂർത്തിയാകുന്നത്. അതനുസരിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സ്‌കോളർഷിപ്പ് വിതരണം പൂർത്തീകരിച്ച് വരുന്നത്. ഇക്കൊല്ലവും സ്‌കോളർഷിപ്പ് വിതരണം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌കോളർഷിപ്പ് പദ്ധതികൾ മുൻവർഷത്തെ അപേക്ഷിച്ച് വളരെ ഫലപ്രദമായും സമയബന്ധിതമായും കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുംവിധം അനുവദിക്കാൻ സാധിക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന വിവിധ സ്‌കോളർഷിപ്പ് പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം 21.96 കോടി രൂപയാണ് ബജറ്റ് വിഹിതമായി ലഭിച്ചതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ അറിയിച്ചു.


Share this story

Share

Related Stories