The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജെൻഡർ പാര്‍ക്ക് ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ല പഞ്ചായത്ത്  നിയന്ത്രണത്തിലുള്ള സ്ത്രീ സൗഹൃദ കേന്ദ്രമായ ജെൻഡർ പാര്‍ക്ക് കെട്ടിടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്&#x200d…

Kerala12 Jan 2024, 7:25 PM 32,258
ജെൻഡർ പാര്‍ക്ക് ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ല പഞ്ചായത്ത്  നിയന്ത്രണത്തിലുള്ള സ്ത്രീ സൗഹൃദ കേന്ദ്രമായ ജെൻഡർ പാര്‍ക്ക് കെട്ടിടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീസംരക്ഷണത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.


സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീ ശാക്തീകരണത്തിനും വലിയ പ്രാധാന്യമാണ് സംസ്ഥാനം നൽകുന്നത്. കുടുംബശ്രീ പ്രസ്ഥാനം ഇന്ത്യയ്ക്ക് ആകെ മാതൃകയായി വളർന്നുവന്നത് അതിന്റെ അടിസ്ഥാനത്തിലാണ്.


കേരള വികസനത്തെ മാറ്റിമറിച്ചത് ജനകീയയാസൂത്രണമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെട്ടതോടെ കേരളത്തിൽ വികസന മുന്നേറ്റങ്ങളുണ്ടായി. വിദ്യാഭ്യാസം, കുടിവെള്ളം, തൊഴിൽ സംരക്ഷണം, വ്യവസായ സൗഹൃദ അന്തരീക്ഷം, ഭവന നിർമ്മാണം, അതിദാരിദ്ര നിർമാർജനം, ജലസംരക്ഷണം തുടങ്ങി സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.


ഇത്രയും മാറ്റമുണ്ടായ ഒരു കാലം കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. നവകേരള നിർമിതിയിലേക്കുള്ള ആ മാറ്റമാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെല്ലാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് കാര്യങ്ങൾ ഭംഗിയായി നടത്തുന്നു.


ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ജില്ല പഞ്ചായത്തംഗങ്ങളായ ആർ. റിയാസ്, പി. അഞ്ജു, ഗീത ബാബു, വി. ഉത്തമൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ്, ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസർ എൽ. ഷീബ, ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ആർ. സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.


38 ലക്ഷം രൂപ ചെലവിലാണ് ജെൻഡർ പാർക്കിൻ്റെ നിർമ്മാണം. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ വനിതകൾക്ക് ചെറിയ നിരക്കിൽ താമസ സൗകര്യത്തിനുള്ള ഡോർമിട്രി, ലൈബ്രറി, സൗജന്യ നിയമസഹായ കേന്ദ്രം, യോഗ പരിശീലന കേന്ദ്രം കൗൺസിലിങ്ങിനുള്ള സൗകര്യം, ജില്ല ജാഗ്രത സമിതി പ്രവർത്തനം, സെൽഫ് ഡിഫൻസ് ട്രെയിനിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ല വനിത ശിശു വികസന ഓഫീസറുടെ നേതൃത്വത്തിൽ വനിത ശിശു വികസന വകുപ്പിന്റെ സഖി വൺ സ്റ്റോപ്പ് സെൻറർ പ്രവർത്തനവും ഈ കെട്ടിടത്തിൽ നടന്നുവരുന്നു.


Share this story

Share

Related Stories