The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന്

* ശംഖുമുഖം സുനാമി പാർക്കിൽ വൈകിട്ട് 6 ന്ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെ…

Kerala23 Apr 2024, 5:00 AM 32,916
ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന്

* ശംഖുമുഖം സുനാമി പാർക്കിൽ വൈകിട്ട് 6 ന്


ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാഫൈനൽ ഇന്ന് (ഏപ്രിൽ 23) തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരുവനന്തപുരം ശംഖുമുഖത്തെ സുനാമി പാർക്കിൽ വൈകിട്ട് ആറ് മണിക്കാണ് മൽസരം.


സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മൽസരങ്ങളിൽ വിജയിച്ചെത്തിയ 18 ടീമുകളിൽ നിന്ന് പ്രിലിമിനറി മൽസരത്തിലൂടെ തിരഞ്ഞെടുക്കുന്ന ആറ് ടീമുകളാണ് മെഗാ ഫൈനലിൽ മാറ്റുരയ്ക്കുക. വൈകിട്ട് 4 മണിക്ക് പ്രിലിമിനറി മൽസരം ആരംഭിക്കും.


സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള രണ്ട് പേരടങ്ങിയ ടീമുകൾ ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപ്പറേഷനുകളിലായി നടന്ന ആദ്യഘട്ട മത്സരത്തിൽ പങ്കെടുത്തിരുന്നു. പ്രായ, ലിംഗഭേദമന്യേ ഒട്ടേറെ പേർ പങ്കെടുത്ത ക്വിസ് മൽസരങ്ങളിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. 19 വയസ്സു മുതൽ 65 വയസ്സുവരെ പ്രായമുള്ളവർ മൽസരങ്ങളിൽ പങ്കെടുത്തു. മെഗാഫൈനലിലേക്ക് ആറ് നഗരസഭകളിൽ നിന്ന് വിജയിച്ചെത്തിയവരിൽ ഭാര്യയും ഭർത്താവും അടങ്ങിയ ടീമും അച്ഛനും മകനും അടങ്ങിയ ടീമുമുണ്ട്.


പ്രാഥമിക ഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. മെഗാഫൈനലിലെ വിജയികൾക്ക് 10,000 8000, 6000 രൂപ യഥാക്രമം സമ്മാനം ലഭിക്കും.


1951 മുതൽ 2024 വരെയുള്ള ഇന്ത്യയിലെയും കേരളത്തിലെയും തിരഞ്ഞെടുപ്പ് ചരിത്രം, രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ, സ്വതന്ത്ര്യസമരം, പ്രദേശിക ഭരണകൂടങ്ങൾ എന്നിവ അടങ്ങിയ ചോദ്യങ്ങളാണ് തിരഞ്ഞെടുപ്പ് ക്വിസ് മൽസരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധി സർവകലാശാലയിലെ സെക്ഷൻ ഓഫീസർ ടെസിൻ സൈമണാണ് ക്വിസ് മാസ്റ്റർ.


Share this story

Share

Related Stories