The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലിറ്റിൽ കൈറ്റ്സ് : ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്സ്, 3 ഡി അനിമേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ…

Kerala24 Feb 2024, 10:45 PM 47,658
ലിറ്റിൽ കൈറ്റ്സ് : ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ്  ആരംഭിച്ചു

ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്സ്, 3 ഡി അനിമേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 102 കുട്ടികളാണ് ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മേഖലകളിൽ പ്രത്യേക സെഷനുകൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.


വസ്തുക്കളെ സൂക്ഷ്‌മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തിയെടുക്കുന്നതിനാണ് അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം നൽകുന്നത്. ബ്ലെൻഡർ സോഫ്റ്റ്‌വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകും. 3 ഡി ക്യാരക്ട‌ർ മോഡലിങ്, ക്യാരക്‌ടർ റിഗ്ഗിങ് മുതലായ 3 ഡി ഒബ്‌ജക്‌ടുകളുടെ നിർമ്മാണം, 3 ഡി അനിമേഷൻ എന്നിവയാണ് പ്രായോഗികമായി ആനിമേഷൻ വിദ്യാർഥികൾ പരിശീലിക്കുന്നത്.


മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്, ഇന്റലിജൻ്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐ ഒ ടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐ ഒ ടി ഉപകരണം തയാറാക്കുന്ന പ്രവർത്തനങ്ങൾ പ്രോഗ്രാമിങ് മേഖലയിൽ പരിശീലിപ്പിക്കും. മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐ.ഒ.ടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെൻ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണം തുടങ്ങിയവയിൽ ഐടി സെഷനിൽ കുട്ടികൾക്ക് പരിശീലനം നൽകും. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‌ി, പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ പരിചയപ്പെടുത്തും.


സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വഴി 4 ലക്ഷം രക്ഷിതാക്കൾക്ക് ഡിജിറ്റൽ സാക്ഷരത നൽകിയത് വൻ സ്വീകാര്യത ലഭിച്ച സാഹചര്യത്തിൽ ഇതേ മാതൃകയിൽ ഉത്തരവാദിത്വപൂർവമായ നിർമിതബുദ്ധി ഉപയോഗത്തെക്കുറിച്ചും പൊതുജനങ്ങൾക്കുൾപ്പെടെ പരിശീലനങ്ങൾ നൽകുമെന്ന് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.


പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 198 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 6369 അംഗങ്ങളാണുള്ളത്. ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകും.


Share this story

Share

Related Stories