The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് നിയമങ്ങൾ നടപ്പിലാക്കണം: ചീഫ് സെക്രട്ടറി

നിയമങ്ങൾ നടപ്പിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ശ്രുതി ഹാളിൽ നിയമവകുപ്പ് സംഘടിപ്പിച്ച അഖിലകേരള ഭരണഘടനാപ്…

Kerala23 Nov 2024, 11:15 PM 23,372
ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് നിയമങ്ങൾ നടപ്പിലാക്കണം: ചീഫ് സെക്രട്ടറി

നിയമങ്ങൾ നടപ്പിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ശ്രുതി ഹാളിൽ നിയമവകുപ്പ് സംഘടിപ്പിച്ച അഖിലകേരള ഭരണഘടനാപ്രസംഗ മത്സരമായ വാഗ്മി 2024 ന്റെ ഫൈനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.


വിവിധ വ്യാഖ്യാനങ്ങളിൽ കൂടിയും ഭേദഗതികളിൽ കൂടിയും ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മൗലികാവകാശങ്ങളിൽ ഉൾപ്പെടെ വന്ന  മാറ്റങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയണം. കേരളത്തെ ഏറ്റവും സ്വാധീനിച്ച തദ്ദേശഭരണ സംവിധാനവുമായി ബന്ധപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികൾ ഇതിനു മികച്ച ഉദാഹരണമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയും തത്വങ്ങളും അടിസ്ഥാനമാക്കിയാണ് നിയമനിർമാണവും  ഭേദഗതികളും നടപ്പിലാക്കുന്നത്.  നമ്മുടെ ഭരണ സംവിധാനങ്ങൾ നിലനിൽക്കുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണ്. എല്ലാവർക്കും ഒരുപോലെ സ്റ്റേറ്റിന്റെ വിഭവങ്ങളും സംരക്ഷണവും ലഭ്യമാകണം. സമൂഹത്തിലെ പാർശ്വവൽകൃതരെ പരിഗണിക്കാനും അവർക്കുവേണ്ടി നിയമത്തെ വ്യാഖ്യാനിക്കാനും കഴിയണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.\"\"


ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി നിയമ വകുപ്പിന്റെ ഔദ്യോഗികഭാഷാ പ്രസിദ്ധീകരണ വിഭാഗം ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ  കോളജ് വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചത്. വാഗ്മി-2024 മേഖലാമത്സരങ്ങളിലെ വിജയികളായായ ഫൈനലിസ്റ്റുകൾക്ക് കേരള ഔദ്യോഗികഭാഷ (നിയമനിർമാണ) കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഭരണഘടനയുടെ പതിപ്പും സാക്ഷ്യപത്രവും മെമന്റോയും സമ്മാനിച്ചു. \"\"


നിയമ (ഭരണ) വകുപ്പ് അഡീഷണൽ നിയമസെക്രട്ടറി എൻ ജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ നിയമ സെക്രട്ടറി കെ ശശിധരൻ നായർ, ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെൽ വിഭാഗം  അഡീഷണൽ നിയമസെക്രട്ടറി ഷിബു തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Share this story

Share

Related Stories