The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭൂമി തരം മാറ്റം അദാലത്ത്: മൂന്ന് താലൂക്കുകളിലെ 1054 പേര്‍ക്ക് ആശ്വാസം

ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറിമൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴില്‍ വരുന്ന കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ 1054 പേര്‍ക്ക് ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈ…

Kerala17 Feb 2024, 7:15 PM 46,021
ഭൂമി തരം മാറ്റം അദാലത്ത്:  മൂന്ന് താലൂക്കുകളിലെ 1054 പേര്‍ക്ക് ആശ്വാസം

ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറി


മൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴില്‍ വരുന്ന കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ 1054 പേര്‍ക്ക് ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറി. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന ഭൂമി തരം മാറ്റം അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുന്നത്തുനാട്ടില്‍ 520 പേര്‍ക്കും മൂവാറ്റുപുഴയില്‍ 348 പേര്‍ക്കും കോതമംഗലത്ത് 186 പേര്‍ക്കുമാണ് ഉത്തരവ് ലഭ്യമാക്കിയത്.


2023 ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി ഫോം നമ്പര്‍ ആറില്‍ നല്‍കിയ 2540 അപേക്ഷകളാണ് മുവാറ്റുപുഴ ആര്‍ഡിഒ ഓഫീസിന് കീഴില്‍ പരിഗണിച്ചത്. ഫോം നമ്പര്‍ ആറില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് കുന്നത്തുനാട് താലൂക്കിലാണ്. 1008 അപേക്ഷകള്‍. മൂവാറ്റുപുഴ താലൂക്കില്‍ 990 അപേക്ഷകളും കോതമംഗലത്ത് 542 അപേക്ഷകളും ലഭിച്ചു.


ഉദ്യോഗസ്ഥര്‍ ജനുവരി 7 മുതല്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്താണ് അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കിയത്. ആര്‍ഡിഒ, അഞ്ച് ജൂനിയര്‍ സൂപ്രണ്ടുമാര്‍, 13 ക്ലര്‍ക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അപേക്ഷകള്‍ തീര്‍പ്പാക്കുന്ന ജോലി നടത്തിയത്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി 13 കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നു.


ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു, തഹസില്‍ദാര്‍മാരായ കെ.എം ജോസ്‌കുട്ടി, എ.എന്‍ ഗോപകുമാര്‍, ജെ.താജുദ്ദീന്‍, റേച്ചല്‍ കെ. വര്‍ഗീസ്, ജോര്‍ജ്് ജോസഫ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share this story

Share

Related Stories