The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വനിതാ ദിനത്തില്‍ ‘ലേഡീസ് ഒണ്‍ലി’ കപ്പല്‍ യാത്ര

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന ലേഡീസ് ഒണ്‍ലി കപ്പല്‍ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇന്&#x2…

Kerala04 Mar 2025, 6:20 PM 22,096
വനിതാ ദിനത്തില്‍ ‘ലേഡീസ് ഒണ്‍ലി’ കപ്പല്‍ യാത്ര

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന ലേഡീസ് ഒണ്‍ലി കപ്പല്‍ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍. എ.സി. ബസ് യാത്ര അടക്കം 3640 രൂപ നല്‍കി സ്ത്രീകള്‍ക്ക് യാത്രയില്‍ പങ്കാളികളാകാം. അഞ്ചിനും 10 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് 1930 രൂപയാണ് നിരക്ക്. കൊല്ലം ബസ് സ്റ്റേഷനില്‍ നിന്നും രാവിലെ 10 മണിക്ക് എ.സി. ലോ ഫ്‌ലോര്‍ ബസില്‍ മറൈന്‍ ഡ്രൈവ് എത്തി അവിടെ നിന്നും അഞ്ചു മണിക്കൂര്‍ കപ്പലില്‍ അറബിക്കടലില്‍ ചെലവഴിക്കുന്ന യാത്ര രാത്രി 12 ഓടെ കൊല്ലത്തു മടങ്ങിയെത്തും.


ഈ മാസത്തെ മറ്റു യാത്രകള്‍


മാര്‍ച്ച് 12, 25 തീയതികളില്‍ ഗവി- പരുന്തും പാറ യാത്ര. 1750 രൂപയാണ് നിരക്ക്. മാര്‍ച്ച് എട്ടിന് മൂന്നാര്‍ യാത്ര. രാവിലെ അഞ്ചിന് ആരംഭിച്ച പിറ്റേദിവസം രാത്രിയോടെ മടങ്ങി എത്തും- 2380 രൂപയാണ് നിരക്ക്. അതില്‍ ഒരു രാത്രി എ.സി സ്ലീപ്പര്‍ ബസിലെ താമസം, ഒരു ജീപ്പ് ട്രെക്കിങ്, ഉച്ച ഭക്ഷണം എന്നിവ ഉള്‍പ്പെടും. മണ്ടക്കാട് ഉത്സവം പ്രമാണിച്ച് മാര്‍ച്ച് 8, 11 എന്നീ ദിവസങ്ങളിലായി മണ്ടക്കാട് യാത്ര ഉണ്ടായിരിക്കും.. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന യാത്ര ആറ്റുകാല്‍, ആഴിമല, ചെങ്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, മണ്ടക്കാട് പൊങ്കാല ഇട്ട ശേഷം മടങ്ങി എത്തും. 610 രൂപയാണ് ചാര്‍ജ്.


യാതൊരു ശാരീരിക ക്ലേശവും കൂടാതെ ഒരു ദിവസം സന്തോഷകരമായി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാര്‍ച്ച് എട്ടിന് ഒരുക്കിയിരിക്കുന്ന യാത്രയാണ് മാംഗോ മെഡോസ്. ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കിലേക്കുള്ള യാത്രയ്ക്ക് 1780 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, പാര്‍ക്ക് എന്‍ട്രി ഫീ, പാര്‍ക്കിനുള്ളിലെ എല്ലാ ആക്റ്റിവിറ്റി ഫീസുകളും ഈ പാക്കേജില്‍ ഉള്‍പ്പെടും.


മാര്‍ച്ച് ഒമ്പതിന് ഇല്ലിക്കല്‍ കല്ല്- ഇലവീഴാ പൂഞ്ചിറ യാത്രയും പൊന്മുടി യാത്രയും ഉണ്ടായിരിക്കും.. യഥാക്രമം 820, 770 എന്നിങ്ങനെ ആണ് നിരക്കുകള്‍. മാര്‍ച്ച് 13 നാണ് ആറ്റുകാല്‍ പൊങ്കാല. കൊല്ലത്തു നിന്നും എ.സി. ലോ ഫ്‌ലോര്‍ ബസില്‍ പോയി പൊങ്കാല ഇട്ടുവരുന്നതിന് 620 രൂപയാണ് നിരക്ക്. പൊങ്കാല ഇടാനുള്ള സ്ഥലം, അടുപ്പ് കല്ലുകള്‍, കലം, ഭക്ഷണം എന്നിവയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതായിരിക്കും.

മാര്‍ച്ച് 13 ന്റെ സൈലന്റ് വാലി രാത്രി ഒമ്പതിന് മണിക്ക് കൊല്ലത്തു നിന്നും പുറപ്പെടും. പാലക്കാട്, കോട്ട, കാല്‍പാത്തി, മലമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, വരിക്കാശേരി മന, സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം എന്നീ  സ്ഥലങ്ങള്‍ കണ്ട ശേഷം 15ന് രാത്രി മടങ്ങി എത്തും. സൈലന്റ് വാലി എന്‍ട്രി ഫീ, ജീപ്പ് ഫീ, രണ്ടു നേരത്തെ ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിന് 3080 രൂപയാണ് നിരക്ക്.


മാര്‍ച്ച് 15 ന്റെ പാണിയേലി പോര്, 16ന്റെ വാഗമണ്‍ 22ന്റെ ശിവ ക്ഷേത്രങ്ങള്‍ ഇവയെല്ലാം രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെ കൊല്ലത്തു മടങ്ങി എത്തും. കൊല്ലത്തു നിന്നുള്ള ആദ്യ നിലമ്പുര്‍ യാത്ര 20 ന് രാത്രി 9 മണിക്ക് ആരംഭിക്കും.

മാര്‍ച്ച് 27 ന്റെ മൂകാംബിക യാത്ര ഉച്ചക്ക് ആരംഭിക്കും. തൃപ്രയാര്‍, ചമ്‌റവട്ടം, ഉഡുപ്പി, അനന്തപുര ക്ഷേത്രം, പറശ്ശിനി കടവ് മുത്തപ്പന്‍ ക്ഷേങ്ങ്രള്‍ സന്ദര്‍ശിക്കും. അന്വേഷങ്ങള്‍ക്ക് 9747969768, 9995554409,7592928817.


Share this story

Share

Related Stories