The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് മാതൃക: മന്ത്രി ആർ. ബിന്ദു

ആരോഗ്യ മേഖലയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം &#82…

Kerala21 Feb 2024, 4:40 PM 12,700
കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് മാതൃക: മന്ത്രി ആർ. ബിന്ദു

ആരോഗ്യ മേഖലയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം – പൊതുജനാരോഗ്യ വിഭാഗം പാലിയേറ്റീവ് ലാബ്, ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപതികളിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിച്ചതോടെ പൊതു ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന പ്രവണത കുറഞ്ഞുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


ചടങ്ങിൽ എൻ.കെ അക്ബർ എംഎൽ എ അധ്യക്ഷനായി.ആർദ്രം നോഡൽ ഓഫീസർ ഡോ. ആർ. ശ്രീജിത്ത് വിശിഷ്ടാതിഥിയായി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ ഷനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, പ്രേമ സിദ്ധാർത്ഥൻ, ബിന്ദു ടീച്ചർ, വാർഡ് മെമ്പർ പി.എസ് അലി, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കോസ്റ്റ് ഫോർഡ് കോർഡിനേറ്റർ കൃഷണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.


ദേശീയ റർബ്ബൺ മിഷൻ ഫണ്ടിൽ നിന്നും 1.31 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. 5670 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ ഇരുനിലകളിലായാണ് പാലിയേറ്റീവ് ലാബ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ഒന്നാം നിലയിൽ പാലിയേറ്റീവ് റൂം, ലാബ്, പ്രതിരോധ കുത്തി വെയ്പ് റൂം, ഫിസിയോതെറാപ്പി, ഭിന്നശേഷി സൗഹൃദ ശൗചാലയം, വെയ്റ്റിങ്ങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും രണ്ടാം നിലയിൽ എൽ എച്ച് ഐ റൂം, എച്ച് ഐ റൂം, ജെ പി എച്ച് ഐ റൂം, ജെഎച്ച് ഐ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.


കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് ക്വാർട്ടേഴ്സ് കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. 2035 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഡൈനിങ്ങ് റൂം, ലിവിങ്ങ് റൂം, വാക് ഏരിയ എന്നീ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.


Share this story

Share

Related Stories