The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കേരളം വിജ്ഞാന മികവിന്റെ ആഗോള ഹബ്ബാകുന്നു: 10 മികവിന്റെ കേന്ദ്രങ്ങളുമായി വിദ്യാഭ്യാസ കുതിപ്പ്

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്) സ്ഥാപിച്ചുകൊണ്ട്, കേരളം അക്കാദമിക്, ഗവേഷണ മേഖലകളിൽ ആഗോള തലത്തിൽ തന്നെ സാന്നിധ്യമുറപ്പിക്കുകയാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്…

Kerala27 Jul 2025, 2:35 AM 11,654
കേരളം വിജ്ഞാന മികവിന്റെ ആഗോള ഹബ്ബാകുന്നു: 10 മികവിന്റെ കേന്ദ്രങ്ങളുമായി വിദ്യാഭ്യാസ കുതിപ്പ്

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്) സ്ഥാപിച്ചുകൊണ്ട്, കേരളം അക്കാദമിക്, ഗവേഷണ മേഖലകളിൽ ആഗോള തലത്തിൽ തന്നെ സാന്നിധ്യമുറപ്പിക്കുകയാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) മേൽനോട്ടത്തിൽ പത്ത് പുതിയ മികവിന്റെ കേന്ദ്രങ്ങളാണ് വിപുലമായ അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങളിലേക്കു കടക്കുന്നത്. ഗവേഷണം, നൂതന പഠനരീതികൾ, ഭാഷാവികസനം, ലിംഗസമത്വം, തദ്ദേശീയ ജനവിഭാഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവ കേരളത്തെ ആഗോള പഠന ഹബ്ബാക്കി മാറ്റുന്നതിനുള്ള സർക്കാർ കുതിപ്പിന്റെ പ്രധാന ഘടകങ്ങളാകും.


മികവിന്റെ കേന്ദ്രങ്ങളിൽ ആദ്യത്തേത് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ് ആണ്. അധ്യാപക-അനധ്യാപക പരിശീലനം, പാഠ്യപദ്ധതി രൂപകൽപന, ടെക്‌നോളജി അധിഷ്ഠിത ബോധനം എന്നിവയിൽ ഈ കേന്ദ്രം ഊന്നൽ നൽകും. ഗവേഷണത്തിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നയരൂപീകരണത്തിന് സഹായമുറപ്പാക്കുന്ന ഈ കേന്ദ്രത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തെ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ്.


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (KISTI) ശാസ്ത്ര ഗവേഷണം, ട്രാൻസ്ലേഷണൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ പ്രതിഭകളെ കണ്ടെത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മികവിന്റെ കേന്ദ്രമാണ്. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ  നാനോ ടെക്‌നോളജി, റോബോട്ടിക്‌സ്, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകളിലെ  ഗവേഷണത്തിന്  ഊന്നൽ നൽകുന്നു.  മഹാത്മാഗാന്ധി സർവകലാശാലയാണ് ഇതിന്റെ ആസ്ഥാനം.


കേരളത്തിന്റെ ചരിത്രം, സമൂഹം, സംസ്‌കാരം എന്നിവയിൽ റെസിഡൻഷ്യൽ ഗവേഷണത്തിന് പ്രാധാന്യം നൽകുന്നതാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (KIAS). ഐഐഎഎസ് മാതൃകയിൽ ഹ്യുമാനിറ്റീസിലും  സാമൂഹ്യശാസ്ത്രത്തിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രത്തിന്റെ ആസ്ഥാനം മൂന്നാറാണ്. കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച്-സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ (KNRSHE) ഗവേഷണ ശൃംഖലയും ഉപകരണ പങ്കുവയ്പ്പും പ്രോത്സാഹിപ്പിക്കുന്നു. സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലാബുകളും അക്കാദമിക് കമ്പ്യൂട്ടിങ് സൗകര്യങ്ങളും നൽകുന്ന ഇത് വ്യാവസായിക-അക്കാദമിക്  സഹകരണം വർധിപ്പിക്കും.


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി (KIGE) കേന്ദ്രം ജെൻഡർ പഠനങ്ങൾ, ജൻഡർ പഠന കേന്ദ്രങ്ങൾ തമ്മിലുള്ള സഹകരണമൊരുക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആസ്ഥാനം ശ്രീശങ്കര സംസ്‌കൃത സർവകലാശാലയാണ്. കേരള ലാംഗ്വേജ് നെറ്റ്വർക്ക് (KLN) ഭാഷാപഠനം, വിവർത്തനം, വിദേശഭാഷാ പരിശീലനം എന്നിവയിലൂന്നി പ്രവർത്തിക്കും. മലയാളത്തെ വിജ്ഞാന ഭാഷയാക്കി വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ഇൻസ്റ്റിറ്റ്യൂട്ട്  തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ആസ്ഥാനമായി പ്രവർത്തിക്കും.


സെന്റർ ഫോർ ഇൻഡിജനസ് പീപ്പിൾസ് എഡ്യൂക്കേഷൻ (CIPE) തദ്ദേശീയ ജനതയുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികവർഗ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നത്തിനും ലക്ഷ്യമിടുന്നു. ഈ കേന്ദ്രത്തിന്റെ പ്രവർത്തനം കാലിക്കറ്റ് സർവകലാശാലയുടെ വയനാട് ആദിവാസി പഠനകേന്ദ്രവുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്. കേരള നോളജ് കൺസോർഷ്യം (KKC) വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാനും  അക്കാദമിക്-വ്യവസായ-സാമൂഹ്യ സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിന്റെ ആസ്ഥാനം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ്.


കേരള സെന്റർ ഫോർ അനലിറ്റിക്കൽ സർവീസസ് (KCAS) സംസ്ഥാനത്തെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് സമഗ്രമായ സാങ്കേതിക പിൻതുണയും  ഗവേഷണ സഹായവും നൽകും.


ഗവേഷണത്തിനും പ്രായോഗിക ഭരണത്തിനും ഇടയിൽ പാലമായി വർത്തിച്ച് ഭരണരംഗത്ത് ഫലപ്രദമായ പൊതുനയങ്ങൾ രൂപപ്പെടുത്തുന്നതിനു സഹായകരമായി പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് പോളിസി സ്റ്റഡീസ് (KIPS) പ്രവർത്തിക്കും.


കഴിഞ്ഞ മൂന്നു വർഷം സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് ലഭിച്ച 2,718 കോടി രൂപയും കിഫ്ബി യുടെ 1,844 കോടി രൂപയ്ക്ക് 65 പ്രൊജക്റ്റുകളും റൂസ വഴി 532 കോടി രൂപയ്ക്ക് 158 പ്രൊജക്റ്റുകളും നടപ്പാക്കിയത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഗുണനിലവാര വർധനവിനും വഴിയൊരുക്കി. ഇതിനൊപ്പം, വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള ‘സ്റ്റഡി ഇൻ കേരള’ പദ്ധതി സംസ്ഥാനത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്ന നിർണായക ചുവടുവയ്പാകും.


വിദേശ വിദ്യാർത്ഥികൾക്കായി പാഠ്യപദ്ധതി പരിഷ്‌കരണം, പാർപ്പിട സൗകര്യങ്ങൾ, ഹ്രസ്വകാല കോഴ്‌സുകൾ (കലകൾ, പാരമ്പര്യ അറിവുകൾ, ടൂറിസം) എന്നിവ ഒരുക്കുകയാണ് സ്റ്റഡി ഇൻ കേരള പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം ലക്ഷ്യം വെക്കുന്ന  പദ്ധതി തൊഴിലധിഷ്ഠിത കോഴ്‌സുകൾ പുനർക്രമീകരിച്ച് ബ്രാൻഡ് വാല്യൂ വർധിപ്പിക്കും. അന്താരാഷ്ട്ര സഹകരണത്തിലൂടെ കേരള വിദ്യാർത്ഥികളുടെ ആഗോള അവബോധവും വളർത്തും.


Share this story

Share

Related Stories