The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലവൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലവൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടി

'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്

ഡല്‍ഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ പ്രതികരിച്ച് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. ഡല്‍ഹി പൊലീസ് എകെജി ഭവനില്‍ എത്തുമെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഐഷി പറഞ്ഞു. ഔദ്യോഗികമാ…

Kerala29 Jul 2026, 10:53 PM 7,513
'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്
'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്

ഡല്‍ഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ പ്രതികരിച്ച് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. ഡല്‍ഹി പൊലീസ് എകെജി ഭവനില്‍ എത്തുമെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഐഷി പറഞ്ഞു. ഔദ്യോഗികമായ ചില കാര്യങ്ങള്‍ക്കായി താന്‍ എകെജി സെന്ററില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പൊലീസ് സംഘം അവിടെ എത്തുന്നതെന്ന് ഐഷി പറഞ്ഞത്. 2021 ലെ കേസുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നടപടി. പഴയ കേസുകള്‍ തങ്ങള്‍ക്കെതിരായ ആയുധമാക്കുകയാണെന്നും ഐഷി ഘോഷ് പറഞ്ഞു. പിന്തുണ അറിയിച്ച കേരളത്തിലെ ജനങ്ങള്‍ക്കും സഖാക്കള്‍ക്കും ഐഷി നന്ദി പറയുകയും ചെയ്തു.

ഡല്‍ഹി പൊലീസിന്റേത് പ്രതികാര നടപടിയാണെന്നും ഐഷി ഘോഷ് പറഞ്ഞു. തനിക്കെതിരെ മാത്രമല്ല, നീറ്റ് വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രതികാര നടപടി തുടരുകയാണ്. പൊലീസില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി പലരും പരാതി ഉയര്‍ത്തുന്നുണ്ട്. പ്രതിഷേധിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പ്രതികാര നടപടി തുടരുകയാണ്. പറഞ്ഞ വാക്ക് അവര്‍ പാലിക്കുന്നില്ലെന്നും ഐഷി പറഞ്ഞു.

പൊലീസ് നടപടി സ്വാഭാവികമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെ പി നദ്ദക്കെതിരെയും ഐഷി വിമര്‍ശനം ഉന്നയിച്ചു. മാപ്പ് പറയാന്‍ തങ്ങളുടേത് ആര്‍എസ്എസ് പൈതൃകമല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഐഷി തുടങ്ങിയത്. അറസ്റ്റിനെക്കുറിച്ചല്ല തങ്ങളുടെ ആശങ്കയെന്ന് ഐഷി പറഞ്ഞു. യൂണിഫോമില്ലാതെ, നിയമവിരുദ്ധമായി പാര്‍ട്ടി ഓഫീസില്‍ പൊലീസ് കടന്നതിനെക്കുറിച്ചാണ് തങ്ങള്‍ക്ക് ആശങ്ക. അടിയന്തരാവസ്ഥയുടെ കാലത്ത് സ്‌കൂളില്‍ നിന്ന് തന്നെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ടുണ്ടെന്നാണ് ജെ പി നദ്ദ പറഞ്ഞത്. നിലവില്‍ അടിയന്തരാവസ്ഥയാണ് എന്നാണോ നദ്ദ പറയുന്നതെന്നും ഐഷി ആഞ്ഞടിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഐഷി പറഞ്ഞു.

Share this story

Share

Related Stories