The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി

ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ

സിപിഐഎമ്മിനെ കളങ്കപ്പെടുത്താൻ എതിരാളികൾ ശ്രമിക്കുന്നുവെന്ന് പൊളിറ്റ്ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പാർട്ടിയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടിക്ക…

Kerala09 Sep 2026, 8:48 PM 6,093
ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ
ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ

സിപിഐഎമ്മിനെ കളങ്കപ്പെടുത്താൻ എതിരാളികൾ ശ്രമിക്കുന്നുവെന്ന് പൊളിറ്റ്ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പാർട്ടിയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടിക്കൊപ്പം ഉണ്ടായിരുന്നവരെ വിലയ്ക്ക് എടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കാലം മാറി വന്നപ്പോൾ ചിലരെ സ്വാധീനിക്കാൻ ആയെന്നും അവർ പാർട്ടിയെ വഞ്ചിച്ച് എതിരാളികൾക്ക് ആയുധമായി മാറിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടിയെ ക്ഷീണിപ്പിക്കാൻ ഇത് കൊണ്ടെന്നും കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പരവതാനി വിരിച്ച് അതിലൂടെ നടന്നു വളർന്നുവന്ന പാർട്ടി അല്ല സിപിഐഎം. പുന്നപ്ര വയലാറിലൂടെ നടന്നു വന്ന പാർട്ടിയാണ്. ചരിത്രം എണ്ണിയെണ്ണി പറയാൻ ഓരോ സഖാക്കൾക്കും ഉണ്ടാവും എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

സിഎംആർഎൽ-എക്സാലോജിക് വിഷയത്തിലും പിണറായി വിജയൻ പ്രതികരിച്ചു. 'മകൾ വീണ കമ്പ്യൂട്ടർ മേഖലയിൽ ജോലി എടുക്കുന്ന ഒരു യുവതിയാണ്. പഠനം കഴിഞ്ഞ് ആദ്യം ചെയ്തത് ലോകത്തിലെ തന്നെ പ്രശസ്തമായ ഒറാക്കിൾ കമ്പനിയിലാണ്. വിവാഹമായപ്പോൾ ജോലിയിൽ തുടരാൻ പ്രയാസമായി. അങ്ങനെയാണ് അവിടെ നിന്ന് പിരിയുന്നത്. വിദേശത്ത് അടക്കം പോയി ജോലി എടുത്തിട്ടുണ്ട്. അങ്ങനെ ജോലിയിൽ തുട‍ർന്നിരുന്നെങ്കിൽ വലിയ ശമ്പള നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടാവും. അതിന്റെ തുടർച്ചയായി സ്വന്തമായി ഒരു കമ്പനി ഉണ്ടാക്കാനുള്ള ശ്രമം നടത്തി. അങ്ങനെ പ്രവർത്തനം ആരംഭിച്ചു. അതിന്റെ സേവനം പലർക്കും നൽകാറുണ്ട്. പല സ്ഥാപനങ്ങൾക്കും നൽകാറുണ്ട്. ആ കൂട്ടത്തിലുള്ളതാണ് സിഎംആർഎൽ കമ്പനിയുമായിട്ടുള്ള വീണയുടെ കമ്പനിയുടെ ഇടപാടെ'ന്നും പിണറായി വിജയൻ വ്യക്തമാക്കി.

സിഎംആർഎൽ കമ്പനി പണം നൽകിയത് രേഖപ്രകാരമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. വാങ്ങിയതിന്റെ കൃത്യമായ നികുതികളും അടച്ചിട്ടുണ്ട്. രേഖപ്രകാരം ഒരു കമ്പനിക്ക് നൽകിയ സേവനത്തിൻ്റെ ലഭിച്ച ശമ്പളമാണ് ഇപ്രകാരം വാങ്ങിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇത് ഒരു ഘട്ടത്തിൽ ഒരു ആരോപണമായി ഉന്നയിക്കുകയാണ്.ഈ ഘട്ടത്തിൽ ഒന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവ് അല്ല പിന്നീടാണ് ഭർത്താവായി വന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. അങ്ങനെ വാങ്ങിയ പണം വീണ തനിക്ക് വേണ്ടി വാങ്ങിയതാണെന്നാണ് റിപ്പോർട്ട് എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ആ പണം വീണ റിയാസ് മുഖേന വിദേശത്തേക്ക് കടത്തി എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് നൽകിയ സേവനത്തിന് വീണയുടെ കമ്പനിക്ക് ലഭിച്ച പണം വർഷങ്ങൾക്ക് ശേഷം ഭർത്താവായി വന്ന റിയാസിന് വേണ്ടി കാത്തുവെച്ചു എന്നാണ് ഇ ഡി പറയുന്നത്. മകൾക്ക് രേഖാമൂലം ഒരു കമ്പനിയിൽനിന്നും ലഭിച്ച പണത്തെപ്പറ്റിയാണ് ഈ പറയുന്നത്. എത്ര ലജ്ജാകരമായ നിലപാടാണ് ഇ ഡിയുടേതെന്നും പിണറായി വിജയൻ പരിഹസിച്ചു. ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Share this story

Share

Related Stories