ഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് നഗരമേഖലയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു. കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചു.ഡൽ…

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് നഗരമേഖലയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു. കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചു.ഡൽഹിയിൽ എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ വൈകുന്നു. ഡൽഹിയിലേക്കുള്ള ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലക്നൗ, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
പടിഞ്ഞാറൻ ഡൽഹിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. സാഗർപൂരിലെ ഗാന്ധി മാർക്കറ്റ് ഉൾപ്പെടെയുള്ള പലയിടങ്ങളിലും മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായി. നിരവധി കോളനികളിലെ റോഡുകൾ വെള്ളത്തിനടിയിലാവുകയും വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളായി മാറുകയും ചെയ്തു. എന്നിരുന്നാലും, പ്രധാന റോഡുകളിൽ വെള്ളക്കെട്ടോ ഗതാഗത തടസ്സമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
അതേസമയം, മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കൂടുതൽ നേരം മഴ നീണ്ടുനിന്നാൽ വെള്ളക്കെട്ട് രൂക്ഷമാകാനും പടിഞ്ഞാറൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.




